ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ നഷ്ടപരിഹാരം നല്‍കണം: കെ.എസ്.ആര്‍.ടി.സി ഹൈക്കോടതിയില്‍

പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലില്‍ ബസുകള്‍ ആക്രമിക്കപ്പെട്ട സംഭവങ്ങളില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍. ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ 5.6 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് കെഎസ്ആര്‍ടിസിയുടെ ആവശ്യം.

ഹര്‍ത്താല്‍ ദിനത്തില്‍ സര്‍വീസുകള്‍ നടത്താന്‍ തീരുമാനിച്ച കെഎസ്ആര്‍ടിസിക്കു നേരെ സംസ്ഥാന വ്യാപകമായി ആക്രമണങ്ങളുണ്ടായി. പല സ്ഥലങ്ങളിലും ബസുകള്‍ തകര്‍ക്കപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് നഷ്ടപരിഹാരം തേടി കെഎസ്ആര്‍ടിസി ഹൈക്കോടതിയെ സമീപിച്ചത്.

Read more

പോപ്പുലര്‍ ഫ്രണ്ടായിരുന്നു സംസ്ഥാനത്ത് മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വസതികളിലും എന്‍ഐഎ നടത്തിയ റെയ്ഡിലും അറസ്റ്റുകളിലും പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താല്‍.