വാർത്ത ചോർത്തുന്നത് ഇ.ഡി തന്നെ; നിയമങ്ങളെ വെല്ലുവിളിച്ച് ആറാടാമെന്ന് കരുതേണ്ട, രൂക്ഷ വിമർശനവുമായി തോമസ് ഐസക്

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ അതിരൂക്ഷ വിമർശനവുമായി ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ സി.എ.ജിയും ഇ.ഡിയും കൂടി ഗൂഢാലോചനയിൽ ഏർപ്പെടുന്നെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

നിയമസഭയിൽ വച്ചിട്ടില്ലാത്ത റിപ്പോർട്ടിൽ ഇഡി നടപടി അവകാശ ലംഘനമാണ്. കേരളത്തിൽ വന്ന് ആറാടാം എന്ന് കരുതരുത്. ഇഡി നടപടി അന്ത്യന്തം പ്രതിഷേധാർഹമാണ്.

മാധ്യമങ്ങൾക്ക് വാട്ട്‌സ് ആപ്പ് മെസേജ് വഴി വാർത്ത ചോർത്തിക്കൊടുക്കുന്നു. തലക്കെട്ടു പോലും എങ്ങനെ വേണമെന്ന് ഉപദേശിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു.

ഇത് അത്യന്തം പ്രതിഷേധാർഹമാണെന്നും ഐസക്ക് പറഞ്ഞു. ‌ഇഡി മാധ്യമങ്ങൾക്കയച്ച വാട്സാപ് സന്ദേശം ഇതിന് തെളിവാണ്. ഗൂഢാലോചനയുടെ തെളിവുകൾ തന്റെ പക്കലുണ്ടെന്നും ഐസക് പറഞ്ഞു.

Read more

ഇഡി നടപടിയും സിഎജിയുടെ അവകാശ ലംഘനവും സംബന്ധിച്ച് പ്രതിപക്ഷ നേതാവ് മൗനം വെടിയണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.