തിരൂർ സ്വദേശിയായ ഹോട്ടൽ ഉടമ സിദ്ധികിന്റെ കൊലപാതകത്തിൽ പ്രതികളെന്ന് സംശയിക്കുന്നവരെ കണ്ടെത്തി പൊലീസ്. സിദ്ധിഖിന്റെ കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടലിലെ ജീവനക്കാരനായ ഷിബിലിയും ഇയാളുടെ പെൺസുഹൃത്ത് ഫർഹാനയുമാണ് സംഭവത്തിൽ പിടിയിലായിരിക്കുന്നത്. ചെന്നൈയിൽ വെച്ച് തമിഴ്നാട് പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ഷിബിലിന് 22 ഉം ഫർഹാനയ്ക്ക് 18 വയസുമാണ് പ്രായം. പ്രതികൾ ഇന്നലെ മുതൽ ഒളിവിൽ ആയിരുന്നു. ഇവരെ ഉടൻ തന്നെ കേരളത്തിലെത്തിക്കുമെന്ന് എസ് പി അറിയിച്ചു.
Read more
സിദ്ധിഖിനെ കാണാനില്ലെന്ന് കാണിച്ച് മകൻ നൽകിയ പരാതിയിൽ തുടങ്ങിയ അന്വേഷണമാണ് കൊലപാതകത്തിൽ എത്തി നിൽക്കുന്നത്. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വെച്ച് സിദ്ധിഖിനെ പ്രതികൾ കൊലപ്പെടുത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹം വെട്ടിനുറുക്കി കഷണങ്ങളാക്കി ട്രോളി ബാഗിലാക്കിയ ശേഷം അട്ടപ്പാടിയിലെ അഗളിക്കടുത്ത് കൊക്കയിലേക്ക് തള്ളിയെന്നാണ് പ്രതികൾ നൽകിയിരിക്കുന്ന വിവരം.