പതിമൂന്ന് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

തൃശൂരില്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചെന്ന കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കയ്പമംഗലം ചളിങ്ങാട് സ്വദേശി ജുബൈറാണ് അറസ്റ്റിലായത്. മതിലകം ഇന്‍സ്‌പെക്ടര്‍ ടി.കെ. ഷൈജുവും സംഘവുമാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്.

പോക്‌സോ നിയമപ്രകാരമാണ് കേസ്. പതിമൂന്ന് വയസ്സുകാരനായ ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Read more

എസ്.ഐ. ക്ലീസണ്‍, സീനിയര്‍ സി.പി.ഒ. ഷിഹാബ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.