അമ്പത് പവനുമായി കടന്ന കള്ളനെ നാടുമുഴുവന്‍ തിരഞ്ഞ് പൊലീസ്; ആളൊഴിഞ്ഞ വീട്ടില്‍ ഒളിച്ചു താമസിച്ച കള്ളന്‍ കത്തെഴുതി വെച്ച് മുങ്ങി!

അമ്പത് പവനും അരലക്ഷം രൂപയുമായി കടന്ന കള്ളനെ നാടു മുഴുവന്‍ പൊലീസ് തിരഞ്ഞു നടന്നപ്പോള്‍ മോഷണം നടന്ന വീടിന് കേവലം രണ്ടു കിലോമീറ്റര്‍ മാത്രം ദൂരമുള്ള വീട്ടില്‍ ഒളിച്ച് താമസിച്ച് കള്ളന്‍. പൊലീസിനെ കബളിപ്പിച്ച് വീടിന്റെ ഉടമയ്ക്ക് ഒരു കത്തുമെഴുതി വെച്ച് വിദഗ്ധമായി ഇയാള്‍ കടന്നു കളഞ്ഞു. “അടുത്ത പ്രാവശ്യം പോകുമ്പോള്‍ എനിക്ക് ഇവിടെ പൈസയും സ്വര്‍ണവും വച്ചേക്കണം. ഇല്ലെങ്കില്‍ ഞാന്‍ ഇനിയും ഇവിടെ കയറും. നിങ്ങള്‍ വീടു പൂട്ടി പോ, ഗേറ്റ് പൂട്ടി പോ എന്ന് കള്ളന്‍.” എന്നായിരുന്നു കത്ത്.

Read more

മൊട്ട ജോസ് എന്ന കുപ്രസിദ്ധ കള്ളനാണ് നാട്ടുകാരെയും വീട്ടുകാരെയും പൊലീസിനെയും ഒരുപോലെ പറ്റിച്ചത്. പരവൂരിലെ ദയാബ്ദ്ജി ജംഗ്ഷനിലെ അനിതാ ഭവനില്‍ നിന്നും അമ്പത് പവനും അരലക്ഷം രൂപയും മൊട്ട ജോസ് മോഷ്ടിച്ചിരുന്നു.മോഷണ രീതികളില്‍ നിന്നും കള്ളന്‍ മൊട്ട ജോസാണെന്ന് മനസിലാക്കി പൊലീസ് ലുക്ക് ഔട്ട് നോട്ടീസും പുറത്തു വിട്ടിരുന്നു. എന്നിട്ടും രക്ഷയുണ്ടായില്ല. അപ്പോഴാണ് മോഷണം നടന്ന വീടിന് തൊട്ടടുത്ത് തന്നെ പ്രതി ഒളിവില്‍ കഴിഞ്ഞിരുന്നത്.