സ്വർണക്കടത്ത് കേസിൽ ഒരു മന്ത്രി കൂടി ഉൾപ്പെട്ടിട്ടുണ്ട്; ആരെന്നത് സർക്കാർ തന്നെ വ്യക്തമാക്കണമെന്ന് ചെന്നിത്തല

Advertisement

സ്വർണക്കടത്ത് കേസിൽ സർക്കാരിനെതിരെ ​ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല രം​ഗത്ത്. സ്വർണക്കടത്ത് കേസിൽ ഒരു മന്ത്രി കൂടി ഉൾപ്പെട്ടിട്ടുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു.

മന്ത്രി ആരാണെന്ന് തനിക്ക് അറിയാം. മന്ത്രി ആരാണെന്ന് സർക്കാർ തന്നെ വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു. മന്ത്രി കെ ടി ജലീലിനെതിരായ പ്രതിപക്ഷ സമരം രൂക്ഷമാവുമ്പോഴാണ് രമേശ് ചെന്നിത്തലയുടെ പുതിയ ആരോപണം.

എല്ലാ അഴിമതിക്കാരെയും സംരക്ഷിക്കുന്ന മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിക്കൊണ്ടിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം ജനങ്ങൾ ഇക്കാര്യങ്ങൾ കാണുന്നുണ്ടെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ലൈഫ് പദ്ധതിയിൽ അടിമുടി അഴിമതി ആയതിനാലാണ് വിവരങ്ങൾ തനിക്ക് നൽകാത്തതെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി നിരന്തരം കെ ടി ജലീലിനെ സംരക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.