വൈദികന്റെ വീട്ടിൽ മോഷണം, മകൻ അറസ്റ്റിൽ

വൈദികൻ ഇലപ്പനാൽ ഫാ.ജേക്കബ് നൈനാന്റെ വീട്ടിലെ മോഷണവുമായി ബന്ധപ്പെട്ട് മൂത്ത മകൻ ഷൈനോ പൊലീസ് പിടിയിൽ. സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് ഷൈനോ പറയുന്നു.

പാമ്പാടി കൂരോപ്പട ചെന്നാമറ്റം പുളിമൂട് ഇലപ്പനാല്‍ ഫാ. ജേക്കബ് നൈനാന്റെ വീട്ടിലായിരുന്നു ചൊവ്വാഴ്ച കവര്‍ച്ച നടന്നത്. മെത്തയ്ക്കടിയില്‍ കട്ടിലില്‍ സൂക്ഷിച്ചിരുന്ന താക്കോലെടുത്താണ് അലമാര തുറന്ന് മോഷണം നടത്തിയത്. വീടുമായി വളരെ അടുപ്പമുള്ളയാള്‍ക്ക് മാത്രമേ ഇത്തരത്തില്‍ താക്കോലെടുത്ത് അലമാര തുറക്കാന്‍ കഴിയൂവെന്ന നിഗമനത്തിലാണ് അന്വേഷണം മുമ്പോട്ട് പോയത്. ആദ്യം അടുപ്പമുള്ളവരെയും അന്യസംസ്ഥാന തൊഴിലാളികളെയും പോലീസ് നിരീക്ഷിച്ചിരുന്നു.

മോഷണം പോയ 48 പവനിൽ 21 എണ്ണം ഇടവഴിയിൽ നിന്ന് കിട്ടി. ഇത് ബോധപൂർവം ആണെന്നാണ് പോലീസ് നിഗമനം. മുറിക്കുളിൽ മുളകുപൊടി വിതറി അന്വേഷണത്തിന്റെ ദിശ തെറ്റിക്കാനും ശ്രമം നടത്തി.