സംസ്ഥാനത്തെ വ്യവസായ വളര്‍ച്ചയില്‍ ചെറുകിട മേഖലയുടെ പങ്ക് സുപ്രധാനം: മുഖ്യമന്ത്രി

സംസ്ഥാനത്തെ വ്യവസായ മേഖല ഉദ്ദേശിച്ചതിനേക്കാള്‍ വലിയ നേട്ടമാണ് കൈവരിച്ചുകൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യവസായ സൗഹൃദ റാങ്കിംഗിലെ മുന്നേറ്റം, തുടര്‍ച്ചയായ മൂന്നാം വര്‍ഷവും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുകൂലമായ അന്തരീക്ഷത്തില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമെന്ന പദവി എന്നിവയെല്ലാം കേരളത്തിലെ വ്യവസായാനുകൂല സാഹചര്യത്തിന് തെളിവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സംസ്ഥാന വ്യവസായ വകുപ്പിന്റെ സഹകരണത്തോടെ കേരള സ്റ്റേറ്റ് സ്‌മോള്‍ ഇ9ഡസ്ട്രീസ് അസോസിയേഷ9 കൊച്ചിയില്‍ സംഘടിപ്പിച്ച വ്യവസായി സംഗമം, ‘കേരള എം. എസ്. എം. ഇ. സമ്മിറ്റ് 2022 – ഇന്‍വെസ്റ്റ് ആന്റ് മെയ്ക്ക് ഇന്‍ കേരള ‘ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തിന്റെ വ്യവസായ വികസനത്തില്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ പങ്ക് വളരെ പ്രധാനമാണ്. വ്യവസായ മേഖലയുടെ പ്രശ്‌നങ്ങള്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 69138 സ്ഥാപനങ്ങളാണ് ഈ മേഖലയില്‍ ആരംഭിച്ചത്. 6442 കോടി രൂപയുടെ നിക്ഷേപവും 245369 തൊഴിലവസരങ്ങളും ഇതില്‍ നിന്നും സൃഷ്ടിക്കാനായി. ഈ സമീപനം നിലവിലെ സര്‍ക്കാരും ശക്തമായി തുടരും. സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ രംഗത്ത് 2016ല്‍ 82000 സംരംഭങ്ങളാണ് ഉണ്ടായിരുന്നത് 2021ല്‍ ഒന്നര ലക്ഷമായി ഉയര്‍ന്നു. തൊഴിലാളികള്‍ നാല് ലക്ഷത്തില്‍ നിന്നും ഏഴ് ലക്ഷത്തിലെത്തി. 2026നകം മൂന്നു ലക്ഷം സംരംഭങ്ങളും ആറ് ലക്ഷം അധിക തൊഴിലവസരങ്ങളുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പുതിയ വികസന മേഖലകള്‍, വ്യവസായ എസ്റ്റേറ്റുകള്‍ എന്നിവ സ്ഥാപിക്കുകയും നിലവിലുള്ളവയുടെ പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്തുകയും ചെയ്യും.

പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ ലഘൂകരിക്കും. കൂടാതെ സംരംഭകത്വ വികസന പരിപാടികള്‍ വിപുലീകരിക്കുന്നതിനും. വായ്പാ നടപടിക്രമങ്ങള്‍ ഉദാരമാക്കുന്നതിനും സര്‍ക്കാര്‍ വിപുലമായ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. കെ എസ് എസ് ഐ എ – ടെ മികച്ച വ്യവസായ സംരംഭകര്‍ക്കുള്ള അവാര്‍ഡിനു അര്‍ഹരായ പവിഴം ഗ്രൂപ്പിനു വേണ്ടി ചെയര്‍മാന്‍ എന്‍.പി. ജോര്‍ജും മാനേജിംഗ് ഡയറക്ടര്‍ എന്‍.പി. ആന്റണിയും , വിജയ് ഗ്രൂപ്പിനു വേണ്ടി ഡോ. വര്‍ഗീസ് മൂലനും മുഖ്യമന്ത്രിയില്‍ നിന്നും സ്വീകരിച്ചു.

അസോസിയേഷ9 സംസ്ഥാന പ്രസിഡന്റ് എം. ഖാലിദ് അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. എ. ജോസഫ് , ട്രഷറര്‍ എന്‍. വിജയകുമാര്‍ , എം.എസ്.എം.ഇ. ജോ. ഡയറക്ടര്‍ ജി.എസ് പ്രകാശ്, എസ്. എല്‍. ബി.സി. കണ്‍വീനര്‍ എസ്. പ്രേംകുമാര്‍, കെ. എസ്. എസ്. എഫ്. ചെയര്‍മാന്‍ കെ.പി. രാമചന്ദ്ര9 നായര്‍, വി.കെ.സി മമ്മദ് കോയ , എ. നിസ്സാറുദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അംഗങ്ങള്‍ക്കുള്ള സാമൂഹ്യ സുരക്ഷാ ഫണ്ട് ട്രസ്റ്റിന്റെ ധനസഹായ വിതരണവും നടത്തി.

തുടര്‍ന്നു കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളിലേയും ധനകാര്യ സ്ഥാപനങ്ങളിലേയും ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്താല്‍ വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ നടത്തി. തുടര്‍ന്നു ചേര്‍ന്ന സമാപന സമ്മേളനം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. ടി.ജെ. വിനോദ് എം.എല്‍.എ. മുഖ്യാതിഥിയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുമായി 3000-ല്‍ പരം വ്യവസായികള്‍ സമ്മിറ്റില്‍ പങ്കെടുത്തു