മഴ ചതിച്ചു, പൂരവെടിക്കെട്ട് പിന്നെയും മാറ്റി

 

 

തൃശൂര്‍ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് വെടിക്കെട്ട് വീണ്ടും മാറ്റിവച്ചത്. കാലാവസ്ഥ അനുകൂലമായ ദിവസം വെടിക്കെട്ട് വീണ്ടും നടത്തും.

ഇന്ന് വൈകീട്ട് 6.30 ന് വെടിക്കെട്ട് നടത്താനായിരുന്നു തീരുമാനം. ഇത് മൂന്നാം തവണയാണ് തൃശൂര്‍ പൂരം വെടിക്കെട്ട് മാറ്റി വയ്ക്കുന്നത്. കനത്ത മഴയെത്തുടര്‍ന്നാണ് 11 ന് പുലര്‍ച്ചെ നടക്കേണ്ട വെടിക്കെട്ട് വൈകിട്ടത്തേക്ക് ആദ്യം മാറ്റിയത്. വൈകിട്ടും മഴ പെയ്തതോടെ മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു.

ഇന്നലെ വൈകിട്ട് മഴ പെയ്യാതിരുന്നതോടെയാണ് ഇന്ന് വൈകിട്ട് നടത്താന്‍ ദേവസ്വങ്ങളുമായി കൂടിയാലോചിച്ചു ജില്ലാ ഭരണകൂടം ധാരണയായത്. എന്നാല്‍ ഇന്ന് തൃശൂരില്‍ വീണ്ടും കനത്ത മഴ പെയ്തതോടെ വെടിക്കെട്ട് മൂന്നാമതും മാറ്റി വയ്ക്കുകയായിരുന്നു.