മതങ്ങളെ തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന ചെന്നായ്ക്കളുടെ റോളിലാണ് പിണറായി സർക്കാർ; കെ. മുരളീധരൻ

അധികാരം കിട്ടിക്കഴിഞ്ഞപ്പോൾ മതങ്ങളെ തമ്മിലടിപ്പിച്ച് ചോരകുടിക്കുന്ന ചെന്നായ്ക്കളുടെ റോളിലാണ് പിണറായി സർക്കാരെന്ന് കെ. മുരളീധരൻ. കെ.കരുണാകരൻ മതവിഭാഗങ്ങളുടെ പ്രശ്നങ്ങളിൽ നേരിട്ട് ഇടപെടുകയും മതസൗഹാർദ്ദം ഊട്ടി ഉറപ്പിക്കുകയും ചെയ്തിരുന്നു.പിണറായി അവർക്ക് വാഗ്ദാനം നൽകി പറ്റിക്കുകയാണ് ചെയ്തത്.

പോലീസിൽ മാത്രമല്ല എല്ലാ മേഖലകളിലും കാവി വൽക്കരണത്തിന് ഈ സർക്കാർ കുട പിടിക്കുകയാണ്. മതേതര കേരളം ജാഗ്രതയോടെ ഇരിക്കേണ്ട സമയമാണിത്. അതുകൊണ്ടാണ് അധികാരത്തിനുവേണ്ടി ഏതു നിലപാടും സ്വീകരിക്കാൻ പിണറായിക്ക് മടിയില്ലെന്ന് ഞാൻ പറഞ്ഞതെന്നും കെ. മുരളീധരൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

 

ഫെയ്സ്ബുക്ക് കുറിപ്പ്

 

പിണറായി വിജയനെ പുകഴ്ത്തി കെ. മുരളീധരൻ.ഇന്നലെ ഒരു മാധ്യമം റിപ്പോർട്ട് ചെയ്ത വാർത്തയുടെ തലക്കെട്ടാണിത്.
പിണറായി വിജയനും അദ്ദേഹത്തിന്റെ ജനദ്രോഹ സർക്കാരിനുമെതിരെ സന്ധിയില്ലാതെ പ്രതികരിക്കുന്ന എനിക്കെതിരെ കൊടുത്ത വാർത്തയാണിത്. ഇത്തരം ദുർവ്യാഖ്യാനങ്ങൾ കൊടുക്കുന്നവരുടെ വിശ്വാസ്യതയാണ് ഇല്ലാതാകുന്നത്.എല്ലാ വിഭാഗം ജനങ്ങളെയും മതവിഭാഗങ്ങളെയും ഒന്നിച്ചു കൊണ്ടു പോകാൻ ശ്രീ.കെ.കരുണാകരന് കഴിഞ്ഞിട്ടുണ്ട്.എന്നാൽ എല്ലാ മതവിഭാഗങ്ങളുടെയും,ജനങ്ങളുടേയും കണ്ണിൽ പൊടിയിട്ടാണ് രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയത്.
ഇതാണ് ഞാൻ തിരുവനന്തപുരത്ത് പറഞ്ഞതിന്റെ സാരാംശം. കെ.കരുണാകരൻ മതവിഭാഗങ്ങളുടെ പ്രശ്നങ്ങളിൽ നേരിട്ട് ഇടപെടുകയും മതസൗഹാർദ്ദം ഊട്ടി ഉറപ്പിക്കുകയും ചെയ്തിരുന്നു.പിണറായി അവർക്ക് വാഗ്ദാനം നൽകി പറ്റിക്കുകയാണ് ചെയ്തത്.
എതിരാളിയുടെ ശക്തി മനസ്സിലാക്കി പ്രവർത്തിച്ചാലേ ഏതൊരു മത്സരവും വിജയിക്കാൻ കഴിയൂ. അതുകൊണ്ടാണ് പാർട്ടിയുടെ ജില്ലാ ക്യാമ്പിൽ ഞാനിത് പറഞ്ഞതിനു കാരണം. അതിനെ ദുർവ്യാഖ്യാനം ചെയ്തു വളച്ചൊടിച്ചവർക്ക് നല്ല നമസ്കാരം. ഇതുകൊണ്ടൊന്നും ജനവിരുദ്ധ സർക്കാരുകൾക്കെതിരെയുള്ള പോരാട്ടങ്ങളെ തളർത്താമെന്ന് ആരും വ്യാമോഹിക്കേണ്ട.
അധികാരം കിട്ടിക്കഴിഞ്ഞപ്പോൾ മതങ്ങളെ തമ്മിലടിപ്പിച്ച് ചോരകുടിക്കുന്ന ചെന്നായ്ക്കളുടെ റോളിലാണ് പിണറായി സർക്കാർ ഇന്ന് ഉള്ളത്.കേരളത്തിന്റെ മതനിരപേക്ഷത നിലനിർത്തേണ്ടവർ ഇന്ന് സവർക്കറെയും ഗോൾവക്കറെയും പഠിപ്പിക്കുകയാണ്. ആനിരാജ പറഞ്ഞതും ഇതുതന്നെയാണ്. പോലീസിൽ മാത്രമല്ല എല്ലാ മേഖലകളിലും കാവി വൽക്കരണത്തിന് ഈ സർക്കാർ കുട പിടിക്കുകയാണ്.
മതേതര കേരളം ജാഗ്രതയോടെ ഇരിക്കേണ്ട സമയമാണിത്. അതുകൊണ്ടാണ് അധികാരത്തിനുവേണ്ടി ഏതു നിലപാടും സ്വീകരിക്കാൻ പിണറായിക്ക് മടിയില്ലെന്ന് ഞാൻ പറഞ്ഞത്.