43 വർഷം പ്രവർത്തിച്ച പാർട്ടി ഇങ്ങനെ ചോദിച്ചിട്ടില്ല; ഒഡെപെക്ക് ചെയർമാൻ കെ.പി അനിൽകുമാർ

പൊതുമേഖല സ്ഥാപനമായ ഓവർസീസ് ഡെവലപ്പ്‌മെന്റ് ആന്റ് എംപ്ലോയ്‌മെന്റ് പ്രൊമോഷൻ കൺസൾട്ടൻസ് (ഒഡെപെക്ക്) ലിമിറ്റഡിന്റെ ചെയർമാനായി കെ.പി അനിൽ കുമാർ ചുമതലയേറ്റു. താൻ 43 വർഷം പ്രവർത്തിച്ച പാർട്ടി തന്നോടൊരിക്കലും ഇങ്ങനെ ചോദിച്ചിട്ടില്ലെന്നും മാന്യമായ സമീപനമാണ് സി.പി.ഐ.എം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് വിട്ട് സി.പി.ഐ.എമ്മിലേക്ക് വരുമ്പോൾ ആത്മാഭിമാനത്തോടെ പൊതുപ്രവർത്തനം നടത്തണമെന്ന് മാത്രമാണ് ആഗ്രഹിച്ചതെന്നും പുതിയ ചുമതല ഏൽപ്പിച്ചത് പാർട്ടിയാണെന്നും അതുകൊണ്ട് തന്നെ പുതിയ ദൗത്യം ഉത്തരവാദിത്വത്തോടെ നിറവേറ്റുമെന്നും അനിൽകുമാർ പറഞ്ഞു.

Read more

കോൺഗ്രസ് വിട്ടെത്തിയ കെപി അനിൽകുമാറിനെ സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രക്ഷാധികാരിയായാണ് പാർട്ടി ആദ്യ ചുമതല നൽകിയിരുന്നത്. എളമരം കരിം, ടി പി രാമകൃഷ്ണൻ, മുഹമ്മദ് റിയാസ് എന്നിവർക്കൊപ്പമാണ് അനിൽകുമാർ ചുമതല പങ്കിടുന്നത്. ജനുവരി 10 മുതൽ 12 വരെയാണ് സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനം.