എൻ.ഐ.എ ചോദ്യംചെയ്യൽ പൂര്‍ത്തിയായി, മന്ത്രി കെ.ടി ജലീൽ പുറപ്പെട്ടു

Advertisement

 

സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ എൻ.ഐ.എ ഓഫീസിൽ മന്ത്രി കെ ടി ജലീലിന്‍റെ ചോദ്യം ചെയ്യൽ പൂര്‍ത്തിയായി. ചിരിച്ച മുഖത്തോടെ പുറത്തിറങ്ങിയ മന്ത്രി കൈവീശി അഭിവാദ്യം ചെയ്തു കൊണ്ട് കാറിൽ കയറി പുറത്തേക്ക് പോയി. അതിനിടെ പുറത്ത് പ്രതിഷേധം തുടരുന്നുണ്ടായിരുന്നു.

പുലര്‍ച്ചെ ആറ് മണിക്കാണ് അദ്ദേഹം കൊച്ചിയിലെ എന്‍ഐഎ ഓഫീസിലെത്തിയത്. എട്ട് മണിക്കൂർ നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് മന്ത്രി ജലീൽ പുറത്തിറങ്ങിയത്.

മന്ത്രി തിരുവനന്തപുരത്തേക്കാണ് മടങ്ങുന്നതെന്നാണ് സൂചന. ഇന്ന് മന്ത്രിയിൽ നിന്നും ശേഖരിച്ച വിവരങ്ങൾ പരിശോധിച്ച ശേഷമാകും കൂടുതൽ നടപടികളിലേക്ക് എൻ.ഐ.എ കടക്കുക.