സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന സന്ദേശം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

 

സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്ന സന്ദേശങ്ങള്‍ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചതിന് ആലപ്പുഴയിൽ യുവാവ് അറസ്റ്റില്‍. കായംകുളം പത്തിയൂര്‍ എരുവ മുറിയില്‍ കിഴക്കേവീട്ടില്‍ തറയില്‍ അമീര്‍ സുഹൈലിനെയാണ് (24) കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.

ആലപ്പുഴയില്‍ എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കായംകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പ്രകോപനപരമായ രീതിയില്‍ മുദ്രാവാക്യം മുഴക്കുകയും വീഡിയോ ഫെയ്‌സ്ബുക്കിലൂടെ പ്രചരിപ്പിച്ച് കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് അമീര്‍ സുഹൈലിനെതിരെയുള്ള കേസ്.