‘സ്ത്രീകളെ പ്രവേശിപ്പിച്ചാല്‍ അടുത്ത തവണ 180 സീറ്റ് നേടാമെന്നാണ് എല്‍ഡിഎഫ് വിചാരിക്കുന്നത്’; വിവാദ പ്രസംഗത്തിലും മണ്ടത്തരം പറഞ്ഞ് കൊല്ലം തുളസി

Gambinos Ad
ript>

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ നടത്തിയ വിവാദപ്രസംഗത്തില്‍ മണ്ടത്തരം പറഞ്ഞ് ബിജെപി നേതാവും നടനുമായ കൊല്ലം തുളസി. സ്ത്രീകളെ പ്രവേശിപ്പിച്ചാല്‍ അടുത്ത തവണ 180 സീറ്റ് നേടാമെന്നാണ് എല്‍ഡിഎഫ് വിചാരിക്കുന്നതെന്ന് കൊല്ലം തുളസി പ്രസംഗത്തില്‍ പറഞ്ഞു. പക്ഷേ കേരളത്തില്‍ 140 നിയമസഭാ സീറ്റുകള്‍ മാത്രമാണുള്ളത്. ഇക്കാര്യം അറിയാതെ പ്രസംഗത്തിന്റെ ആവേശത്തില്‍ വസ്തുതാപരമായ തെറ്റ് കൊല്ലം തുളസി വരുത്തിയത്.

Gambinos Ad

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സിപിഎമ്മിന്റെ മോഹം നടക്കില്ല. ഇത് പടയൊരുക്കത്തിന്റെ തുടക്കമാണ്. ഇതിന്റെ പിന്നില്‍ എല്ലാവരും ഉണ്ട്. നമുക്ക് അവര്‍ക്ക് വേണ്ടി കുറച്ച് നേര്‍ച്ച നേര്‍ന്നേക്കാം.

നമ്മളെ ഇത്തരത്തിലാക്കിയ കോടതി വിധിക്കെതിരെ അപ്പീല്‍ കൊടുക്കാന്‍ പോലും മനസ്സുകാണിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയന് 101 വെടി നേരാം. സര്‍ക്കാരില്‍ ഒരുപാട് വിവരദോഷികളായ ആളുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.