ഇടുക്കി അണക്കെട്ട് ഇന്ന് പതിനൊന്ന് മണിക്ക് തുറക്കും

കേരളത്തിൽ നാളെ മുതൽ മഴ ശക്തമാകുമെന്ന മുന്നറിയിപ്പുള്ളതിനാൽ കൂടുതൽ അണക്കെട്ടുകൾ തുറക്കും. ഇന്ന് രാവിലെ പതിനൊന്നിന് ഇടുക്കി അണക്കെട്ട് തുറക്കും. ഇടുക്കിയിൽ അൻപത് സെൻറിമീറ്റർ വീതം രണ്ട് ഷട്ടറുകളാണ് തുറക്കുന്നത്. സെക്കൻറിൽ ഒരു ലക്ഷം ലിറ്റർ വെള്ളമാണ് ഇടുക്കിയിൽ നിന്നും തുറന്ന് വിടുക. വെള്ളം ഒഴുകുന്ന പ്രദേശത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശമുണ്ട്.

ഇടുക്കി അണക്കെട്ടിൽ രാവിലെ 10.55 ന് മുന്നറിയിപ്പ് സൈറൺ മുഴക്കും, മന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ അണക്കെട്ടിന്റെ ഷട്ടർ തുറക്കും .ആദ്യം മൂന്നാമത്തെ ഷട്ടർ ആണ് തുറക്കുക. ജലനിരപ്പ് വിലയിരുത്തി അഞ്ചു മിനിറ്റിന് ശേഷം രണ്ടാമത്തെ ഷട്ടറും വീണ്ടും അഞ്ചു മിനിറ്റ് ശേഷം നാലാമത്തെ ഷട്ടറും 35 സെ.മീ. ഉയർത്തും.