വിശുദ്ധ ഖുർആൻ അല്ലാഹുവിന്റെ കലാമാണ്, സൃഷ്ടിയല്ല: പി കെ ഫിറോസിനെ തിരുത്തി മുഹമ്മദലി കിനാലൂര്‍

വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിന്റെ സൃഷ്ടിയാണെന്ന യൂത്ത്‌ ലീഗ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്റെ പരാമര്‍ശത്തിനെതിരെ എസ്.‌വൈ.എസ്‌ നേതാവ്‌ മുഹമ്മദലി കിനാലൂര്‍‌. ഖുർആൻ അല്ലാഹുവിന്റെ സൃഷ്ടിയാണ് എന്ന് താങ്കൾ ഇന്നലെ മനോരമ ചർച്ചയിൽ ആവർത്തിച്ചു പറയുന്നത് കേട്ടു. വിശുദ്ധ ഖുർആൻ അല്ലാഹുവിന്റെ കലാമാണ് (വാക്ക്), താങ്കൾ കരുതിയതു പോലെ അല്ലാഹുവിന്റെ സൃഷ്ടിയല്ല എന്ന് മുഹമ്മദലി കിനാലൂര്‍ തന്റെ ഫെയ്സ്ബുക്കിൽ കുറിച്ചു. താൻ പറയുന്നത് രാഷ്ട്രീയമല്ല എന്നും മുഹമ്മദലി കിനാലൂര്‍ കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

മുഹമ്മദലി കിനാലൂരിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

പ്രിയപ്പെട്ട പി കെ ഫിറോസ്,

ഖുർആൻ അല്ലാഹുവിന്റെ സൃഷ്ടിയാണ് എന്ന് താങ്കൾ ഇന്നലെ മനോരമ ചർച്ചയിൽ ആവർത്തിച്ചു പറയുന്നത് കേട്ടു. വിശുദ്ധ ഖുർആൻ അല്ലാഹുവിന്റെ കലാമാണ്, താങ്കൾ കരുതിയതുപോലെ അല്ലാഹുവിന്റെ സൃഷ്ടിയല്ല. ഇന്നലെ മനോരമ ചാനലിൽ താങ്കൾ പറഞ്ഞത് ഭീമാബദ്ധമാണ്, അറിവില്ലായ്മ കൊണ്ടാകാം അങ്ങനെ പറഞ്ഞത്. ഖുർആൻ അല്ലാഹുവിന്റെ സൃഷ്ടിയാണ് എന്ന വാദത്തിനെതിരെ നിലപാടെടുത്ത്, അല്ലാഹുവിന്റെ കലാമാണ് എന്ന വാദത്തിലുറച്ചുനിന്നതിന്റെ പേരിൽ ക്രൂരപീഡനങ്ങൾ ഏറ്റുവാങ്ങിയ മതപണ്ഡിതരുണ്ട് ചരിത്രത്തിൽ. ആരോടെങ്കിലും ചോദിച്ച് അതൊന്നു പഠിക്കുന്നത് നല്ലതാണ്. ഇന്നലെ ചാനലിൽ പറഞ്ഞത് തിരുത്താൻ താങ്കൾക്ക് മനസുണ്ടാകട്ടെ. (ഇത് രാഷ്ട്രീയമല്ല).

https://www.facebook.com/muhammadalikinaloor/posts/2364629837177639