തെളിവുകളില്ലാത്ത കേസുകളില്‍ തന്നെ പ്രതിയാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. കെ സുധാകരന്‍

 

 

തെളിവുകളില്ലാത്ത 1995 ലെ ട്രെയിന്‍ വെടിവയ്പ് കേസിലും മോണ്‍സണ്‍ മാവുങ്കല്‍ കേസിലും തന്നെ കുടുക്കാനാണ് സര്‍ക്കാരും ആഭ്യന്തര വകുപ്പും ശ്രമിക്കുന്നതെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. മുഖ്യമന്ത്രിയുടെ പകപോക്കലിനെ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

. രാഷ്ട്രീയത്തെ രാഷ്ട്രീയം കൊണ്ട് നേരിടുക എന്നതാണ് ജനാധിപത്യ ശൈലി. മറിച്ച് ഗൂഡാലോചനയിലൂടെയും വളഞ്ഞ വഴിയിലൂടെയും വേട്ടയാടാന്‍ ശ്രമിക്കുന്നത് ഭീരുത്വമാണ്.ദേശവിരുദ്ധ പരാമര്‍ശം നടത്തിയ കെ.ടി ജലീലിനെ സി.പി.എമ്മും മുഖ്യമന്ത്രിയും സംരക്ഷിക്കുകയാണ്. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമുള്ള ആഭ്യന്തര വകുപ്പ് എന്തുകൊണ്ടാണ് എല്‍ഡിഎഫ് നേതാക്കള്‍ക്കെതിരായ കേസ് അന്വേഷണത്തില്‍ അലംഭാവം കാണിക്കുന്നത്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിമാനത്തില്‍ വച്ച് ആക്രമിച്ച എല്‍.ഡി.എഫ് കണ്‍വീനര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടും ആഭ്യന്തര വകുപ്പിന് അതിനോട് ഒട്ടും താല്‍പര്യമില്ലന്നും അദ്ദേഹം പറഞ്ഞു.