ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കോടതിയില്‍. സ്വർണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇ.ഡി ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

സ്വപ്‌നയുടെ കസ്റ്റഡി നീട്ടാനുള്ള അപേക്ഷയിലാണ് ഇ.ഡി. ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അപേക്ഷ നല്‍കിയത്.

Read more

എം.ശിവശങ്കറിന് സ്വപ്‌നയുടെ വ്യക്തിത്വം സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങൾ അറിയാമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നത്. ഇ.ഡിയുടെ അപേക്ഷയില്‍ സ്വപ്‌ന ഉൾപ്പെടെ ഉള്ള മൂന്ന് പ്രതികളുടെ കസ്റ്റഡി കാലാവധി ഈ മാസം 17 വരെ നീട്ടുകയും ചെയ്തിട്ടുണ്ട്. സ്വപ്നയെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയതിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയില്‍ പ്രതികളെ പീഡിപ്പിക്കരുതെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.