തിരഞ്ഞെടുപ്പ് തിരക്കുകള്‍ക്കിടെ മമ്മൂട്ടിയെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി, ചിത്രങ്ങള്‍ പങ്ക് വെച്ച് ജോണ്‍ ബ്രിട്ടാസ്.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ തിരക്കുകള്‍ക്കിടയില്‍ മെഗാതാരം മമ്മൂട്ടിയെ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രിയെത്തി. കൂടെയുണ്ടായിരുന്ന ജോണ്‍ ബ്രിട്ടാസ് എം പിയാണ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്ക് വച്ചത്.

ഇവര്‍ക്കൊപ്പം ദുല്‍ഖര്‍ സല്‍മാനും നിര്‍മ്മാതാവ് ആന്റോ ജോസഫും ഫോട്ടോയ്ക്ക് പോസ് ചെയ്തു. ‘ആതിഥേയത്വത്തിന് നന്ദി മമ്മൂക്ക… ദുല്‍ഖറിനും’ എന്നായിരുന്നു ചിത്രത്തിനൊപ്പം ബ്രിട്ടാസ് കുറിച്ചത്.

തൃക്കാക്കര മണ്ഡലത്തില്‍ പെടുന്ന എളംകുളത്താണ് മമ്മൂട്ടിയുടെ വീട്. ഇതിന് മുമ്പ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഉമാതോമസും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫും ബിജെപി സ്ഥാനാര്‍ത്ഥി എ എന്‍ രാാകൃഷ്ണനും മമ്മൂട്ടിയുടെ വീട്ടിലെത്തി വോട്ടഭ്യര്‍ത്ഥിച്ചിരുന്നു.