സംസ്ഥാനങ്ങളുടെ വിഹിതം വെട്ടിക്കുറക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം; സാമ്പത്തികനയം തിരുത്താതെ സമ്പദ്‌വ്യവസ്ഥയിൽ മാറ്റമുണ്ടാകില്ല: തോമസ് ഐസക്

സംസ്ഥാനങ്ങളുടെ വിഹിതം വെട്ടിക്കുറക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമമെന്നും സാമ്പത്തികനയം തിരുത്താതെ സമ്പദ്‌വ്യവസ്ഥയിൽ മാറ്റമുണ്ടാകില്ലെന്നും സംസ്ഥാന ധനമന്ത്രി ഡോ.തോമസ് ഐസക് ആരോപിച്ചു.

രാജ്യത്ത് നിലവിൽ വിലക്കയറ്റമാണുള്ളതെന്നും പണപ്പെരുപ്പമല്ലെന്നും തോമസ് ഐസക് പറഞ്ഞു. സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം അൻപത് ശതമാനമായി വർധിപ്പിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. എന്നാൽ, വിഹിതം വെട്ടികുറയ്ക്കാനും തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാനുമാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും തോമസ് ഐസക് അഭിപ്രായപ്പെട്ടു.

Read more

സാമ്പത്തിക മാന്ദ്യം നേരിടാൻ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി  നിർമ്മല സീതാരാമൻ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിനെതിരായണ് തോമസ് ഐസകിന്റെ പ്രതികരണം. കയറ്റുമതിയും അഭ്യന്തര ഉത്പാദനവും കൂട്ടാൻ നടപടികൾ കൈക്കൊള്ളുമെന്ന് നിർമ്മല സീതാരാമൻ പറഞ്ഞിരുന്നു. 2020ൽ പുതിയ നികുതി നിയമം കൊണ്ടുവരുമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കിയിരുന്നു. 25 ലക്ഷത്തിൽ താഴെയുള്ള നികുതി വെട്ടിപ്പിന് ശിക്ഷ ഒഴിവാക്കിയത് പ്രധാന പ്രഖ്യാപനമായി.