റോഡരികില്‍ നിന്നവരുടെ നേര്‍ക്ക് കാര്‍ പാഞ്ഞുകയറി; ഏഴ് വയസുകാരിയടക്കം രണ്ട് പേര്‍ മരിച്ചു

ആലപ്പുഴ പുറക്കാട് പുന്തലയില്‍ നിയന്ത്രണംവിട്ട കാര്‍ റോഡരികില്‍ നിന്നവരുടെ നേര്‍ക്ക് പാഞ്ഞുകയറി ഏഴു വയസ്സുകാരിയടക്കം രണ്ടു പേര്‍ മരിച്ചു. നൂറനാട് മാമൂട് ജലീലിന്റെ മകള്‍ നസ്രിയ, നസ്രിയയുടെ മാതൃസഹോദരി മിനി എന്നിവരാണ് മരിച്ചത്.

കടല്‍ കണ്ടശേഷം റോഡ് മുറിച്ചു കടക്കുന്നതിനായി റോഡരികില്‍ നില്‍ക്കുമ്പോഴാണ് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു കയറിയത്. ഒരു സ്ത്രീ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരുക്കേറ്റു. ഇവര്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.