അംഗരക്ഷകർ ചെയ്തത് അവരുടെ ഔദ്യോഗിക ജോലി; മുഖ്യമന്ത്രിയെ സംരക്ഷിക്കേണ്ടത് അവരുടെ ചുമതലയാണ്; യുഡിഎഫിൻ്റേത് പ്രതികാര നടപടി: ഇ.പി. ജയരാജൻ

നവകേരള യാത്രയ്ക്കിടെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗൺമാൻ അടക്കം മർദ്ദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയെ സംരക്ഷിക്കേണ്ടത് അംഗരക്ഷകരുടെ ചുമതലയാണെന്ന് സിപിഎം നേതാവ് ഇ.പി. ജയരാജൻ. ഗൺമാൻ ഉൾപ്പെടെയുള്ള അംഗരക്ഷകർ ചെയ്തത് അവരുടെ ഔദ്യോഗിക ജോലിയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ആഭ്യന്തര വകുപ്പ് അന്ന് ശരിയായ നിലയിലാണ് കാര്യങ്ങൾ കൈകാര്യം ചെയ്തത്. യുഡിഎഫ് സർക്കാർ നിലവിൽ അധികാര ദുർവിനിയോഗം നടത്തി കാര്യങ്ങളെ വളച്ചൊടിക്കുകയാണെന്നും ജയരാജൻ ആരോപിച്ചു. അക്രമികളെ സംരക്ഷിക്കാനും ഇത്തരം സംഭവങ്ങളെ രാഷ്ട്രീയമായി വ്യാഖ്യാനിക്കാനുമുള്ള ശ്രമമാണ് യുഡിഎഫ് നടത്തുന്നത്. മാധ്യമങ്ങളെ ഉപയോഗിച്ച് എല്ലാ അതിർത്തികളും ലംഘിച്ചുകൊണ്ടുള്ള പ്രചരണമാണ് ഇപ്പോൾ നടക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അധികാര ദുർവിനിയോഗത്തിന്റെ ഭാഗമായി പല സംഭവങ്ങളെയും തെറ്റായി വ്യാഖ്യാനിക്കാനും പ്രചരിപ്പിക്കാനും സാധിച്ചേക്കും. എന്നാൽ മുൻകാലങ്ങളിൽ യുഡിഎഫ് സ്വീകരിച്ചിട്ടുള്ള പല നടപടികളും ഓർക്കുന്നത് നന്നായിരിക്കുമെന്നും ജയരാജൻ പറഞ്ഞു. യുഡിഎഫ് മുമ്പ് അധികാരത്തിൽ ഇരുന്നപ്പോഴെല്ലാം പ്രതികാരനടപടികൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.

Latest Stories

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പ്

'ബംഗാളിൽ രാഹുൽഗാന്ധി എതിർക്കുമ്പോൾ കേരളത്തിൽ നിയമനം, മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തൻ ഖേൽക്കറെ നിയമിച്ചതിൽ കോൺഗ്രസ് നേതൃത്വം മറുപടി പറയണം'; പി രാജീവ്

ടിവികെ സർക്കാർ അഞ്ച് വർഷം പൂർത്തിയാക്കില്ല, അവർ നിലനിൽക്കുന്നത് നമ്മുടെ കാരുണ്യത്തിൽ; കുട്ടി അമ്മയെ തിരയുന്നപോലെ വോട്ടർമാർ ഡിഎംകെയെ വീണ്ടും തിരയും: എം. കെ. സ്റ്റാലിൻ

ബലിപെരുന്നാൾ; കേരളത്തില്‍ മെയ് 28-നും അവധി പ്രഖ്യാപിച്ചു

'സ്ത്രീകളുടെ ശരീരം ജനസംഖ്യ വർധനവിനുള്ള ഉപകരണമല്ല'; മൂന്നാമതും നാലാമതും ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സാമ്പത്തിക പ്രോത്സാഹനം പ്രഖ്യാപിച്ച ചന്ദ്രബാബു നായിഡുവിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ

'എല്ലാത്തിനും പിന്നിൽ നീനാ കുറുപ്പ്, ടിനി ടോമിനെതിരായ അൻസിബയുടെ ആരോപണം അടിസ്ഥാനരഹിതം'; ലക്ഷ്മിപ്രിയ

ബക്രീദ് ആഘോഷങ്ങളിൽ പങ്കുചേരണം, അവധി മദ്യശാലകൾക്കും വേണം; മുഖ്യമന്ത്രിക്ക് കത്ത് നൽകി ബെവ്കോ എംപ്ലോയീസ് സംഘ്

കോൺഗ്രസിനെ ഇനി ഒരിക്കലും വിശ്വസിക്കരുത്, ഡിഎംകെയെ പിന്നിൽ നിന്ന് കുത്തി; തമിഴ്നാട്ടിലെ ജനങ്ങൾ അവരെ പാഠം പഠിപ്പിക്കും : ഉദയനിധി സ്റ്റാലിൻ

'സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി, കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം'; മുഖ്യമന്ത്രി

കാഫിർ സ്ക്രീൻഷോട്ട് വിവാദം; പുനരന്വേഷണത്തിന് എസ്ഐടി രൂപീകരിക്കാൻ സർക്കാർ