ഓണ്‍ലൈന്‍ ടാക്‌സികള്‍ അന്നം മുട്ടിക്കുന്നു, നാളെ ഓട്ടോ ടാക്‌സി ഡ്രൈവര്‍മാരുടെ പണിമുടക്ക്

നാളെ കോഴിക്കോട് ജില്ലയില്‍ ഓട്ടോ ടാക്‌സി പണിമുടക്ക് പ്രഖ്യാപിച്ചു. ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് റെയില്‍വെ സ്റ്റേഷനില്‍ കൗണ്ടര്‍ അനുവദിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. രാവിലെ പത്തു മുതല്‍ ഉച്ചയ്ക്കു ഒരു മണി വരെയാണ് പണിമുടുക്ക്.

ഇതിനു പുറമെ നാളെ റെയില്‍വെ സ്റ്റേഷനില്‍ തൊഴിലാളികള്‍ പ്രതിഷേധ പ്രകടനം നടത്തുമെന്നും അറിയിച്ചു.

നേരെത്തെ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് എതിരെ ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍ രംഗത്തു വന്നിരുന്നു. തൃശൂര്‍, തിരുവനന്തപുരം, എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനുകളില്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ തടഞ്ഞ് സംഭവമുണ്ടായിരുന്നു.