മുല്ലപ്പെരിയാറില്‍ ഡാം നിർമ്മിക്കുമെന്ന പ്രഖ്യാപനത്തിന് എതിരെ തമിഴ്‌നാട്; നയപ്രഖ്യാപനം കോടതിയിലേക്ക്

മുല്ലപ്പെരിയാറില്‍ ഡാം നിർമ്മിക്കുമെന്ന പ്രഖ്യാപനത്തിനെതിരെ തമിഴ്‌നാട്. സുപ്രീം കോടതിയുടെ നിലപാടിന് വിരുദ്ധമാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗമെന്ന് തമിഴ്‌നാട് ജലവിഭവ മന്ത്രി ദുരൈമുരുകന്‍ പറഞ്ഞു.

ഡാം സുരക്ഷിതമാണെന്നാണ് സുപ്രീം കോടതി വിലയിരുത്തിയിട്ടുള്ളത്. സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില്‍ നയപ്രഖ്യാപനത്തിലൂടെ അഭിപ്രായം പറയുന്നത് ശരിയില്ല. ഇത് കോടതിയെ അറിയിക്കും. കൂടിയാലോചനയില്ലാതെ ഇത്തരം പ്രഖ്യാപനങ്ങള്‍ നടത്തുന്നത് ശരിയല്ലന്നും തമിഴ്‌നാട് വ്യക്തമാക്കി.