തളിപ്പറമ്പ് മുസ്ലിം ലീഗ് സമാന്തര കമ്മിറ്റി: പത്ത് പേര്‍ക്ക് സസ്‌പെന്‍ഷന്‍

കണ്ണൂർ തളിപ്പറമ്പ് മുസ്ലിം ലീഗില്‍ സമാന്തര കമ്മിറ്റി ഉണ്ടാക്കിയ മുഹമ്മദ് അള്ളാംകുളം വിഭാഗത്തിലെ 5 പേരെ ജില്ലാ കമ്മിറ്റി സസ്‌പെന്‍ഡ് ചെയ്തു. ജില്ലാ കമ്മിറ്റി ഓഫീസില്‍ കയറി നേതാക്കളെ പൂട്ടിയിടുകയും പ്രശ്‌നമുണ്ടാക്കുകയും ചെയ്ത പി കെ സുബൈര്‍ വിഭാഗത്തിലൈ 5 പേരെയും സസ്‌പെന്‍ഡ് ചെയ്തു.

തളിപറമ്പില്‍ വിഭാഗീയ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ അള്ളാകുളം മുഹമ്മദിനും, പി. കെ സുബൈറിനോടും വിശദീകരണം ചോദിച്ചു. പാര്‍ട്ടി രഹസ്യം ചോര്‍ത്തി നല്‍കുന്നവരെ കണ്ടെത്താന്‍ രണ്ടംഗ കമ്മീഷനെയും നിയോഗിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.