ഇരുട്ട് കടഞ്ഞാൽ വെളിച്ചം കിട്ടില്ല, സത്യം പറഞ്ഞാലുള്ള നഷ്ടം വലുതാണ്, ജ്ഞാനപീഠം നഷ്ടപ്പെടാം : ടി പദ്മനാഭൻ

“സത്യസന്ധമായ അഭിപ്രായം തുറന്നു പറഞ്ഞാൽ പലതും നഷ്ടപ്പെടും .ചിലപ്പോൾ ജീവൻ അല്ലെങ്കിൽ സ്വാതന്ത്ര്യം, അതുമല്ലെങ്കിൽ സർക്കാർ അംഗീകാരങ്ങളോ,  പുരസ്കാരങ്ങളോ, മലയാളത്തിലെ എഴുത്തിന്റെ കാരണവരായ ടി പദ്മനാഭൻ മനസ്സ് തുറക്കുന്നു.
‘ഞാന്‍ ഒരു എഴുത്തുകാരനാണ്.  സത്യം വിളിച്ചുപറഞ്ഞാല്‍ എനിക്കും പലതും നഷ്ടപ്പെടും. ജ്ഞാനപീഠവും പത്മ പുരസ്‌കാരവും നഷ്ടപ്പെടും. ചാകുന്നതിന് മുന്‍പ് ഇതൊക്കെ കിട്ടണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. പിന്നെ എങ്ങനെ പ്രതികരിക്കും സുഹൃത്തേ…’ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ ടി.  പദ്മനാഭൻ നിലപാട് വ്യക്തമാക്കി.
           മാസങ്ങൾക്കു മുൻപ് ഇന്ത്യയിലെ  80 -ല്പരം എഴുത്തുകാർ കാലത്തിൻറെ കഠിനയാഥാർഥ്യത്തെ കുറിച്ചും  നാടിൻറെ ആശങ്കാകുലമായ ഭാവിയെ കുറിച്ചും , വളരെ ആദരണീയമായ ഭാഷയിൽ എഴുതി പ്രധാനമന്ത്രിക്കയച്ച കത്തിനെ രാജ്യരക്ഷാവിരുദ്ധ പ്രവർത്തനം എന്ന ലിസ്റ്റിൽ പെടുത്തിയ സംഭവം പെടുത്തിയ സംഭവം ടി .പദ്മനാഭൻ കൂട്ടിച്ചേർത്തു.
                ”  കാലം നമ്മളിൽ ആൽമരം പോലെ വളർത്തുന്നത് ഇരുട്ടാണ്, വെളിച്ചമില്ല. .ഇരുട്ട് കടഞ്ഞാൽ വെളിച്ചം കിട്ടില്ല .ഉള്ള വെളിച്ചം  നന്നായി കത്തിക്കുകയാണ് വേണ്ടത്
   പ്രതികരണ ശേഷി നഷ്ടപ്പെടുന്ന സമൂഹം ഒരിക്കലും രാജ്യത്തിൻറെ ഉന്നമനത്തിനു സഹായകമാകില്ല എന്ന് ഓർമിപ്പിക്കുകയാണ് അദ്ദേഹം.  എഴുത്തുകാർ ഉൾപ്പടെയുള്ള സമൂഹം പ്രതികരിക്കാൻ ഭയക്കുന്നതായും  എന്നാൽ സത്യസന്ധരായ എഴുത്തുകാർ പ്രതികരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.