'സ്വപ്‌ന സുന്ദരി'?; കേസിൽ ആരോപണവിധേയരാവുന്ന സ്ത്രീകളോടുള്ള പ്രതികരണം ലജ്ജാകരം

വന്ദന മോഹൻദാസ്

കുറ്റകൃത്യങ്ങളിൽ സ്ത്രീകൾ ആരോപണവിധേയരാവുമ്പോൾ ജനങ്ങൾക്ക് അറിയേണ്ടത് ലൈം​ഗിക ചുവയുള്ള സംശയങ്ങൾക്കുള്ള ഉത്തരങ്ങളാണ്. കേസിനെ കുറിച്ചും മറ്റ് ആരോപണങ്ങളെ കുറിച്ചും അറിയുന്നതിനേക്കാൾ ജനങ്ങൾക്ക് താത്പര്യം ഇക്കാര്യങ്ങൾ അറിയാനാണ്.

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ നയതന്ത്ര ബാ​ഗേജിലൂടെ കടത്തിയ 30 കിലോ സ്വർണം കസ്റ്റംസ് ഉദ്യോ​ഗസ്ഥർ പിടികൂടിയത്. യു.എ.ഇ കോൺസുലേറ്റ് ജനറൽ ഓഫീസിലെ രണ്ട് മുൻ ജീവനക്കാരായ സരിത്തും സ്വപ്ന സുരേഷുമാണ് കേസിലെ പ്രതികൾ എന്ന് വ്യക്തമായതോടെ വാർത്ത വൻ വിവാദമായി.

എന്നാൽ ലോക്ക്ഡൗൺ തീർത്ത ആലസ്യത്തിൽ നിന്ന് ഉയർന്നവർക്ക് അറിയേണ്ടിയിരുന്നത് സ്വപ്ന സുരേഷിന്റെ വിവരങ്ങളായിരുന്നു. മാധ്യമങ്ങളിലൂടെ പുറത്ത് വന്ന അവരുടെ വാർത്തകൾ ആവേശത്തോടെയാണ് ജനം ഏറ്റെടുത്തത്

1994 കേരളത്തിൽ കോളിളക്കം തീർത്ത ഐ.എസ്.ആർ.ഒ ചാരക്കേസിലെ മാധ്യമ വിചാരണയെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് സ്വർണക്കടത്ത് കേസും ആഘോഷിക്കപ്പെട്ടത്. ലൈം​ഗിക സുഖത്തിനായി രാജ്യത്തിന്റെ രഹസ്യങ്ങൾ ശത്രുക്കൾക്ക് വിറ്റതായി ആരോപിച്ച ഹണി ട്രാപ് കേസിൽ രണ്ട് ശാസ്ത്രജ്ഞരും അവരുമായി ബന്ധപ്പെട്ടെന്ന് ആരോപിച്ച രണ്ട് മാലദ്വീപ് സ്വദേശികളായ സ്ത്രീകളുമായിരുന്നു വാർത്തകളിൽ നിറഞ്ഞത്.

പല പേരുകളിൽ പരമ്പരകളും കഥകളും അടിച്ചിറക്കാൻ പത്രങ്ങളായ പത്രങ്ങൾ മുഴുവൻ മത്സര ഓട്ടത്തിലായിരുന്നു. മാലിക്കാരിയുടെ ബാഗിൽ രഹസ്യരേഖകൾ, കിടപ്പറയിലെ ട്യൂണ മത്സ്യം, തോട്ടത്തിലെ വയർലസ്, മാതാഹാരി മുതൽ മറിയം റഷീദ വരെ തുടങ്ങി പരമ്പരയും ഇക്കിളി കഥകളാണ് വാർത്തകളായി വന്നത്.

എന്നാൽ വർഷങ്ങൾക്ക് ശേഷം ആരോണങ്ങൾ തെറ്റാണെന്ന് കണ്ടെത്തി. ഇതോടെ കേസുമായി ബന്ധപ്പെട്ട് അപമാനിക്കപ്പെടുകയും പീഡിപ്പിക്കപ്പെട്ടതുമായി സ്ത്രീകളുടെയും പുരഷൻമാരുടെയും അന്തസ്സും കരിയറും ജീവിതവുമാണ് ഇല്ലാതായത്.

പുതിയകാലത്ത് പത്രങ്ങൾ മാത്രമല്ല വെബ് പോർട്ടലുകളും ടിവി ചാനലുകളും കൂടുതൽ പഴയ രീതി കൂടുതൽ ശക്തമാക്കി. സ്വപ്നയുടെ സ്വകാര്യ ജീവിതാണ് എല്ലാവർക്കും അറിയേണ്ടത്. അവരുടെ വസ്ത്രധാരണ രീതി, വ്യത്യസ്ത ഫോട്ടോകൾ, അവർ താമസിച്ച റസിഡൻസ് അസോസിയേഷന്റെ പ്രത്യേക അഭിമുഖം എന്നിവയുമായാണ് മസാല കഥകൾ വന്നത്.

സ്വപ്ന് സുന്ദരി ആരുടെയൊക്കെ ഉറക്കം കൊടുത്തും എന്നായിരുന്നു ഒരു ചാനിലിന്റെ പ്രൈംട്രൈം ചർച്ചയുടെ വിഷയം. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരനെ സ്വപ്നയുമായുള്ള അടുപ്പത്തെ തുടർന്ന് തൽസ്ഥാനത്ത് നിന്ന് നീക്കിയ ദിവസം ഒരു ടിവി ചാനൽ അവതാരകന്റെ ഷോയിൽ ശിവശങ്കരന്റെ ചിത്രത്തിന് പകരം സ്വപ്നയുടെ പത്ത് വ്യത്യസ്ത ചിത്രങ്ങളാണ് പശ്ചാത്തലമായി നൽകിയത്.

സ്വർണക്കടത്ത് കേസ് ​ഗൗരവമായ ശ്രദ്ധ ആവശ്യമുള്ള വിഷയമാണ്. കുറ്റക്കാരാണെന്ന് കണ്ടെത്തി പ്രതികൾ ശിക്ഷിക്കപ്പെടണം. സർക്കാർ ഉദ്യോ​ഗസ്ഥർ സ്വപ്നയെയോ മറ്റുളളവരെയോ സഹായിച്ചിട്ടുണ്ടെങ്കിൽ അവരും കേസിൽ നിന്ന് രക്ഷപ്പെടരുത്.

സ്വപ്നയുടെ വസതിയിലെ സന്ദർശകരെ കുറിച്ച് പോലും തേടിയുള്ള മാധ്യമ ധാർമ്മികത സദാചാര പൊലീസ് ചമയലാണ്. കേസിലെ ഒരു സ്ത്രീയെ ചേരിതിരഞ്ഞ് അവരുടെ വ്യക്തിജീവിതത്തെ ചുറ്റിപറ്റിയുള്ള വികലമനസ്സിലെ ന്യായീകരിക്കാനാവില്ല.

സോളാർ കേസിലെ പ്രതി സരിത നായരുമായി സ്വപ്നയെ താരതമ്യം ചെയ്തു കൊണ്ട് സോഷ്യൽ മീഡയിൽ ഉയർന്ന ചർച്ചകൾ പൊതു ഇടങ്ങളിൽ പറയാൻ പോലും കൊള്ളില്ലാത്തതാണ്.

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് പകരം സ്വപ്നജിത്ത് ആയിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു. സ്വപ്ന സുന്ദരൻ എന്ന് വിളിക്കാനോ അയാളുടെ വ്യക്തിജീവിതം പിന്തുടരാനോ ആരും മെനക്കെടില്ല.

ഭാഷാപരമായ സിദ്ധാന്തങ്ങൾ അനുസരിച്ച്, ഉപബോധമനസ്സ് ഒരു വ്യക്തിയുടെ വാക്കുകൾ തിരഞ്ഞെടുക്കുന്നതിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് എഴുത്തുകാരി ബിലു പദ്മിനി നാരായണൻ പറയുന്നു.

നല്ല ഭാഷ പത്രപ്രവർത്തനത്തിന്റെ നിർണായക ഭാഗമാണ്. അത് ശ്രദ്ധയാകർഷിക്കുന്നതും വായിക്കാവുന്നതും ആയിരിക്കണം. ഇത് എഴുത്തുകാരന്റെ മനസ്സിനെയാണ് പ്രതിഫലിപ്പിക്കുന്നത്. തെറ്റായ വാക്കുകളാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ അത് അവരുടെ മനസ്സിലെ അഴുക്കാണെന്നും ബിലു പറയുന്നു.

ടിവി ചാനലുകളിൽ ഒരു വാർത്താ റിപ്പോർട്ടറെയും ഞാൻ കണ്ടിട്ടില്ലെന്നാണ് എഴുത്തുകാരി ശാരദകുട്ടിയുടെ അഭിപ്രായം. കുറ്റകൃത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം, അല്ലാതെ സ്ത്രീയുടെ ശരീരികമോ സ്വകാര്യജീവിതമോ അല്ലെന്ന് അവർ പറയുന്നു.

ഈ കേസിലെ പ്രതികളായ സരിത്തിനും സന്ദീപിനും കുടുംബമുണ്ടെന്ന് റിപ്പോർട്ടർമാർക്ക് നന്നായി അറിയാം, എന്നാൽ അവരിൽ ആരെങ്കിലും അവരുടെ സ്വഭാവത്തെ കുറിച്ചോ പെരുമാറ്റത്തെ കുറിച്ചോ കുടുംബത്തോട് ചോദിക്കുന്നുണ്ടോ? സന്ദീപിന്റെ പങ്കാളിയുടെ പേര് ആർക്കെങ്കിലും അറിയാമോ, അല്ലെങ്കിൽ സരിത്തിന്റെയോ സന്ദീപിന്റെയോ മുഖം ഓർക്കുന്നുണ്ടോ, എന്ത് കൊണ്ട് അവരെ സുന്ദരൻ എന്ന് വിളിക്കുന്നില്ല എന്നു ശാരദകുട്ടി ചോദിക്കുന്നു.

ദി ന്യൂസ് മിനിട്ട് റിപ്പാർട്ടിന്റെ സ്വതന്ത്ര പരിഭാഷ