സ്വപ്നയെയും സന്ദീപിനെയും എൻ.ഐ.എ കോടതിയിൽ ഹാജരാക്കി

സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപന സുരേഷിനെയും സന്ദീപ് നായരെയും എൻ.ഐ.എ കോടതിയിൽ ഹാജരാക്കി. കലൂരിലെ എൻ.ഐ.എ കോടതിയിലാണ് ഇവരെ എത്തിച്ചത്.

പ്രത്യേക കോടതി ജഡ്‍ജി പി കൃഷ്ണകുമാറിന് മുമ്പാകെയാണ് ഇരുവരെയും ഹാജരാക്കിയിരിക്കുന്നത്. എൻ.ഐ.എ ഓഫിസിലെത്തിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷമാണ് പ്രതികളെ കോടതിയിലേക്ക് എത്തിച്ചത്.

നേരത്തെ പ്രതികളെ ആലുവ താലൂക്ക് ആശുപത്രിയിൽ എത്തിച്ച്‌ കോവിഡ് വൈദ്യപരിശോധന നടത്തിയിരുന്നു. പ്രതികളുടെ കോവിഡ് പരിശോധനാ ഫലം ലഭിക്കാത്തതിനാല്‍ ഇന്ന് എന്‍.ഐ.എ പ്രതികളുടെ കസ്റ്റഡി ആവശ്യപ്പെട്ടേക്കില്ല എന്നാണ് സൂചന.