പാലക്കാട്ടെ പൊലീസുകാരുടെ മരണം: കസ്റ്റഡിയിലുള്ളവർ വനംവകുപ്പ് കേസിലെ പ്രതികൾ

പാലക്കാട് മുട്ടിക്കുളങ്ങരയിൽ പൊലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളവർ വനംവകുപ്പ് കേസിലെ പ്രതികളെന്ന് അന്വേഷണസംഘം. മുട്ടിക്കുളങ്ങര സ്വദേശികളായ സുരേഷ്, സജി എന്നിവരെയാണ് പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തത്. ലുള്ളത്. ഇവർക്കെതിരെ 2016ൽ കാട്ടുപന്നിയെ വൈദ്യുതിക്കെണി വെച്ച് പിടികൂടിയതിന് വനം വകുപ്പ് കേസെടുത്തിരുന്നു.

പൊലീസിന്റെ ചോദ്യം ചെയ്യലിൽ കാട്ടുപന്നികളെ പിടിക്കുന്നതിനായി വൈദ്യുത കമ്പി വയ്ക്കാറുണ്ടെന്നന്നും കെണിയിൽപ്പെട്ടാണ് പൊലീസുകാർ മരിച്ചതെന്നും ഇരുവരും പൊലീസിന് മൊഴി നൽകി.

കസ്റ്റഡിയിലുള്ള രണ്ട് പേരെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ ദിവസം രാവിലെയാണ് ക്യാമ്പിനോട് ചേർന്നുള്ള വയലിൽ ഹവിൽദാർമാരായ മോഹൻദാസ്, അശോകൻ എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

രണ്ട് പേരുടേയും ശരീരത്തിൽ പൊള്ളലേറ്റതിൻറെ പാടുകളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നാട്ടുകാരായ രണ്ട് പേരെ കസ്റ്റഡിയിലെടുത്തത്.

കാട്ടുപന്നികളെ പിടിക്കാൻ വേണ്ടി വയലിൽ വൈദ്യുതിക്കെണി വയ്ക്കാറുണ്ടെന്ന് കസ്റ്റഡിയിലുള്ളവർ സമ്മതിച്ചു. കഴിഞ്ഞ ദിവസവും വൈദ്യുതിക്കെണി വച്ചിരുന്നു. രാവിലെ വന്നു നോക്കിയപ്പോൾ രണ്ടുപേരെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിരുന്നു.

ഉടൻ വൈദ്യുതിക്കെണി സ്ഥലത്തുനിന്നും മാറ്റി. മൃതദേഹം രണ്ടിടത്തേക്ക് കൊണ്ടുപോയിട്ടുവെന്നുമാണ് കസ്റ്റഡിയിലുള്ളവർ പൊലീസിന് മൊഴി നൽകിയത്.