മന്ത്രി എം. എം മണിയുടെ ശസ്ത്രക്രിയ ഇന്ന്

സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എം. എം മണിയുടെ ശസ്ത്രക്രിയ ഇന്ന് നടക്കും. രാവിലെ എട്ടു മണിക്ക് ന്യൂറോ സര്‍ജന്മാര്‍ അടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ ചെയ്യുന്നത്.

തലയോട്ടിക്കുള്ളില്‍ കട്ട പിടിച്ച രക്തം മാറ്റുന്നതിനാണ് ശസ്ത്രക്രിയ നടത്തുന്നത്. കാലുകള്‍ക്ക് ബലക്കുറവ് ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയില്‍ ആണ് രോഗം കണ്ടെത്തിയത്