സുരേഷ് ഗോപി പ്രവര്‍ത്തിക്കുന്നത് സിനിമയിലേതു പോലെ; കൈനീട്ടം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം: എ. വിജയരാഘവന്‍

സുരേഷ്‌ഗോപിയുടെ വിഷുക്കൈനീട്ട വിവാദത്തില്‍ പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. സുരേഷ് ഗോപി ജീവിതത്തിലും സിനിമയിലെ കഥാപാത്രങ്ങളെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഉത്തരേന്ത്യയിലെ പരിപാടികള്‍ ഇവിടെ നടപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കൈനീട്ട പരിപാടിയുടെ പേരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കൈനീട്ടം നല്‍കി ആളുകളെ കാലു പിടിപ്പിച്ച സംഭവം കേരളത്തില്‍ കേട്ടുകേള്‍വി ഇല്ലാത്തതാണ്. ബിജെപി ക്ഷേത്രങ്ങളെ രാഷ്ട്രീയവത്കരിക്കുകയാണ്. എന്തിനെയും ഏതിനെയും ബിജെപി ഹിന്ദുത്വത്തിന്റെ പേരില്‍ ന്യായീകരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Read more

അതേസമയം കൈനീട്ട വിവാദത്തില്‍ സുരേഷ്‌ഗോപിക്ക് പിന്തുണയുമായി വടക്കുംനാഥ ക്ഷേത്രത്തിലെ മേല്‍ശാന്തി രംഗത്തെത്തി. ഇന്ന് ക്ഷേത്രത്തിലെത്തുന്ന എല്ലാവര്‍ക്കും കൈനീട്ടം നല്‍കുമെന്ന് ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു. ക്ഷേത്രത്തില്‍ വരുന്നവര്‍ നല്‍കുന്ന പണം വാങ്ങി കൈനീട്ടം നല്‍കരുതെന്ന് കഴിഞ്ഞ ദിവസം കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചിരുന്നു. ഈ തീരുമാനത്തില്‍ പ്രതിഷേധം അറിയിച്ചുകൊണ്ടാണ് ബിജെപി കൈനീട്ടം നല്‍കുന്നത്.