സൂരജ് പാലാക്കാരന്റെ ജാമ്യാപേക്ഷ തളളി

 

ദളിത് യുവതിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസില്‍ യൂട്യൂബര്‍ സൂരജ് പാലാക്കാരന്റെ ജാമ്യാപേക്ഷ തള്ളി. ക്രൈം ചീഫ് എഡിറ്റര്‍ ടി.പി നന്ദകുമാറിനെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിയെ അപമാനിച്ച കേസിലാണ് സൂരജ് പാലക്കാരന്റെ ജാമ്യാപേക്ഷ എറണാകുളം സെഷന്‍സ് കോടതി തള്ളിയത്.

ഡിജിറ്റല്‍ മാധ്യമങ്ങള്‍ വഴി മോശം പരാമര്‍ശങ്ങള്‍ നടത്തുന്നത് കുറ്റകരമാണ് എന്ന് സൂരജ് പാലാക്കാരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി പറഞ്ഞിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചു എന്ന കേസിലാണ് സൂരജിനെ അറസ്റ്റ് ചെയ്തിട്ടുള്ളത്.