സുകുമാരൻ നായർ ആവശ്യപ്പെട്ടത്‌ ഭരണമാറ്റം അല്ല ജാതിമാറ്റമായിരുന്നു, ജനങ്ങൾ അത് തള്ളി: എൻ.എസ് മാധവൻ

 

ജാതിവെറി തെക്കൻ കേരളത്തിലെ അരിഭക്ഷണം കഴിക്കുന്ന എല്ലാ വോട്ടർമാരും ജാതിമതഭേദമന്യേ തള്ളികളഞ്ഞുവെന്നതാണു അവിടത്തെ യുഡിഎഫിന്റെ വൻതകർച്ചയ്ക്ക്‌ ഒരു കാരണം എന്ന് എഴുത്തുകാരനായ എൻ.എസ് മാധവൻ. “തിരഞ്ഞെടുപ്പ്‌ ദിവസം നന്നേ രാവിലെ വിരൽ ചൂണ്ടി സുകുമാരൻ നായർ ആവശ്യപ്പെട്ടത്‌ ഭരണമാറ്റം അല്ല, ജാതിമാറ്റമായിരുന്നു. ഈ ജാതിവെറി തെക്കൻ കേരളത്തിലെ അരിഭക്ഷണം കഴിക്കുന്ന എല്ലാ വോട്ടർമാരും ജാതിമതഭേദമന്യേ തള്ളിക്കളഞ്ഞുവെന്നതാണു അവിടത്തെ യുഡിഎഫിന്റെ വൻതകർച്ചയ്ക്ക്‌ ഒരു കാരണം.” എന്ന് എൻ.എസ് മാധവൻ ട്വീറ്റ് ചെയ്തു.

ശിവൻകുട്ടി നേമത്ത്‌ ജയിച്ചത്‌ മുരളീധരൻ കാരണമാണെന്ന കഥ മെനയുന്നവർ, മുരളീധരൻ ഒരു ഇരുതലവാളായിരുന്നെന്ന് മറന്നു എന്നും എൻ.എസ് മാധവൻ പറഞ്ഞു. അദ്ദേഹം ന്യൂനപക്ഷ വോട്ടുകൾ വിഭജിപ്പിച്ച്‌ കുമ്മനത്തെ ജയിപ്പിക്കാമായിരുന്നു. അങ്ങനെ സംഭവിക്കാഞ്ഞത്‌ വോട്ടർമാരുടെ ജാഗ്രത കൊണ്ടുമാത്രം. ശിവൻകുട്ടി ജയിച്ചത്‌ ജനം കാരണം മാത്രമാണെന്നും എൻ.എസ് മാധവൻ അഭിപ്രായപ്പെട്ടു.