വിദ്യാര്‍ഥികളുടെ ഡ്രൈവിങ്ങ് നിലവാരം അളക്കാനും അധ്യാപകര്‍ വരുന്നൂ

സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ ഡ്രൈവിംഗ് നിലവാരം പരിശോധിക്കാനും അദ്ധ്യാപകര്‍ വരുന്നു. ഇതിനായി എല്ലാ സ്‌കൂളുകളിലും ഓരോ അധ്യാപകനെ ചുമതലപ്പെടുത്തുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. സുരക്ഷിതമായാണോ വിദ്യാര്‍ത്ഥികള്‍ വാഹനമോടിക്കുന്നതെന്നു പരിശോധിക്കാനാണ് ഇത്. ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്ന കുട്ടികള്‍ക്ക് ലൈസന്‍സ് ഉണ്ടോ, ഹെല്‍മെറ്റ് ധരിക്കുന്നുണ്ടോ എന്നീ കാര്യങ്ങളാണ് അധ്യാപകര്‍ പരിശോധിക്കുക.

റോഡ് സുരക്ഷാവാരാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ നിര്‍ദേശം വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചെന്നും മന്ത്രി പറഞ്ഞു.

Read more

സ്‌കൂള്‍ വാഹനങ്ങളില്‍ ജി.പി.എസ്. ഘടിപ്പിച്ചിട്ടുണ്ടോ, വാര്‍ഷിക പരിശോധന നടത്തുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പുവരുത്തേണ്ടതും ഇവരുടെ ചുമതലയാണ്. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കും.