ക്രിമിനൽ കേസുകൾ ഉള്ള സ്ഥാനാർത്ഥികൾ എന്തു കൊണ്ടെന്ന് ചോദിക്കും; കള്ളവോട്ടിന് എതിരെ കർശന നടപടിയെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിലാണെന്നും കള്ളവോട്ടിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ.

ക്രിമിനൽ പശ്ചാത്തലമുളള സ്ഥാനാർത്ഥികളെ ഒഴിവാക്കി കൂടെയെന്ന് രാഷ്ട്രീയ പാർട്ടികളോട് ചോദിക്കുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.

ക്രിമിനൽ കേസുകളുള്ള സ്ഥാനാർത്ഥികൾ മാധ്യമങ്ങളിൽ പരസ്യം നൽകണം. ഇതോടൊപ്പം ഇവർക്ക് പകരം എന്ത് കൊണ്ട് മറ്റ് സ്ഥാനാർത്ഥികൾ ഇല്ലെന്ന് രാഷ്ട്രീയ പാർട്ടികളോട് കമ്മീഷൻ ഔദ്യോഗികമായി ചോദിക്കും. ഇതിനായി പ്രത്യേക ഫോറം നൽകുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

കോവിഡ് വാക്സീൻ സ്വീകരിച്ച് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വാക്സിനേഷൻ നടപടിക്കും ടിക്കാറാം മീണ തുടക്കം കുറിച്ചു. ടീക്കാറാം മീണ ആദ്യ കോവിഡ് വാക്സിൻ സ്വീകരിച്ചു.