കെ.എസ്.എഫ്.ഇയിലെ റെയ്ഡ്: റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിനോട് സർക്കാർ

കെ.എസ്.എഫ് ഇയില്‍ റെയ്ഡിന് അനുമതി നല്‍കുകയും വിവരങ്ങള്‍ പുറത്തു വിടുകയും ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തേക്കും. ഇതിന്റെ ഭാഗമായി റെയ്ഡും അനന്തര നടപടികളും സംബന്ധിച്ച് സര്‍ക്കാര്‍ വിജിലന്‍സില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന് പുറത്തുള്ള വിജിലന്‍സ് ഡയറക്ടറോട് സംസ്ഥാനത്തേക്ക് തിരിച്ചെത്താനും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടു. ഡയറക്ടറുടെ റിപ്പോര്‍ട്ടിന് ശേഷമായിരിക്കും സര്‍ക്കാര്‍ നടപടിയെടുക്കുക. സിപിഎം ഇക്കാര്യം ചര്‍ച്ച ചെയ്തായിരിക്കും അന്തിമ തീരുമാനമെടുക്കുക.

അതേസമയം വിജിലന്‍സ് റെയ്ഡ് നടന്ന കെഎസ്എഫ്ഇ ശാഖകളിലെ ആഭ്യന്തര ഓഡിറ്റ് ഇന്ന് ആരംഭിക്കും. പ്രത്യേക സാഹചര്യത്തില്‍ അടിയന്തരമായി ആഭ്യന്തര ഓഡിറ്റി‌ംഗ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ആഭ്യന്തര ഓഡിറ്റിന് ശേഷമായിരിക്കും ധനവകുപ്പിന് വിശദ വിവരങ്ങള്‍ കെഎസ്എഫ്ഇ കൈമാറുക. 36 ശാഖകളിലാണ് ആഭ്യന്തര ഓഡിറ്റിംഗ് നടത്തുക. ധനവകുപ്പിനും വിവരങ്ങള്‍ കൈമാറും.