കണ്ണട വിവാദത്തില്‍ സ്പീക്കര്‍ക്ക് സിപിഐയുടെ പിന്തുണ; ചട്ടവിരുദ്ധമല്ലെങ്കില്‍ തെറ്റില്ലെന്ന് കാനം; കൃത്രിമ രേഖകളുണ്ടാക്കിയല്ല വാങ്ങിയതെന്ന് സുനില്‍ കുമാര്‍

കണ്ണട വിവാദത്തില്‍ സ്പീക്കര്‍ക്ക പിന്തുണയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, കൃഷിമന്ത്രി വി.എസ് സുനില്‍ കുമാര്‍, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനന്‍ എന്നിവര്‍ രംഗത്ത്. ചട്ടവിരുദ്ധമായിട്ടാല്ലാതെയാണ് കണ്ണട വാങ്ങിയതെങ്കില്‍ തെറ്റില്ലെന്നും ലളിത ജീവിതം ഓരോ വ്യക്തിയുമാണ് തീരുമാനിക്കേണ്ടതെന്നും കാനം പറഞ്ഞു.

കണ്ണട വാങ്ങിയതില്‍ ചട്ട വിരുദ്ധമോ അഴിമതിയോ നടന്നിട്ടില്ല. കൃത്രിമ രേഖകളുണ്ടാക്കിയല്ല കണ്ണട വാങ്ങിയതെന്നും സുനില്‍ കുമാര്‍ പറഞ്ഞു. കണ്ണട വാങ്ങിയത് വിവാദമാക്കുന്നത അനാവശ്യമാണെന്ന റവന്യൂമന്ത്രിയും പ്രതികരിച്ചു.

സപീക്കര്‍ ശ്രീരാമകൃഷണന്‍ അരലക്ഷം രൂപയുെട കണ്ണട വാങ്ങിയതാണ വിവാദത്തിലായത്. ഫ്രെയിമിന് 5000 രൂപയും ലെന്‍സിന് 45,500 രൂപയുമായിരുന്നു വില. 28,000 രൂപയുടെ കണ്ണട വാങ്ങിയ ആരോഗ്യ മന്ത്രി ശൈലജ ടീച്ചറും വിവാദത്തില്‍ പെട്ടിരുന്നു.