നെയ്മറുടെ ജേഴ്‌സി ഉണക്കാനിട്ട് ശ്രീനാരായണ ഗുരു; വിവാദ പോസ്റ്റിനെതിരെ പരാതിയുമായി എസ്എന്‍ഡിപി

Gambinos Ad
ript>

നെയ്മറുടെ പത്താം നമ്പര്‍ ജേഴ്‌സി നിറകണ്ണുകളോടെ ഉണക്കാനിട്ടു നില്‍ക്കുന്ന ശ്രീ നാരായണ ഗുരുവിന്റെ ചിത്രം വിവാദമായത്തോടെ പ്രതികരിച്ച് എസ്എന്‍ഡി പി. ശ്രീനാരായണ ഗുരുവിനെ വികലമായി ചിത്രീകരിച്ചുവെന്ന് ചൂണ്ടികാട്ടി എസ്എന്‍ ഡി പിയുടെ പോഷക സംഘടനയായ സൈബര്‍ സേനയാണ് പൊലീസില്‍ പരാതി നല്‍കിയത്.

Gambinos Ad

റഷ്യല്‍ ലോകകപ്പ് ഫുട്ബോളില്‍ ബ്രസീല്‍ പരാജയപ്പെട്ടതിനു പിന്നാലെയാണ് ശ്രീനാരായണ ഗുരുവിന്റെ ചിത്രവുമായുള്ള ഫെയ്‌സ്ബുക്ക്‌ പോസ്റ്റ് ആര്‍ട്ട് ഓഫ് പവിശങ്കര്‍  എന്ന പേജില്‍ പ്രത്യക്ഷപ്പെട്ടത്.

https://www.facebook.com/pavisankarofficial/photos/a.506290276050432.121231.229874960358633/2002564359756342/?type=3&theater

നാരായണന്‍ കുട്ടിയാണ് സൗത്ത് ഇന്ത്യയിലെ ആദ്യ ബ്രസീല്‍ ആരാധകനെന്നും ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ആശയമാണ് ഫുട്‌ബോള്‍ കാത്തുസൂക്ഷിക്കുന്നത് എന്നിങ്ങനെ ആയിരുന്നു ഫെയ്‌സ്ബുക്ക് പേസ്റ്റിന്റെ വിവരണം.

ശ്രീ നാരായണഗുരുവിനെ നാരായണന്‍കുട്ടിയെന്നു സംബോധന ചെയ്ത് അപകീര്‍ത്തിപ്പെടുത്തിയെന്നാണ് ഇവര്‍ പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
ശ്രീനാരായണ ഗുരു ദര്‍ശനങ്ങളുടെ പ്രധാന്യം ഏറിവരുമ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ ആ വിശ്വാസത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും എസ് എന്‍ ഡി പി സൈബര്‍ സേന പരാതിയില്‍ ആവശ്യപ്പെട്ടു.