തൃശൂരിൽ മകൻ അമ്മയെ തലയ്ക്കടിച്ച് കൊന്നു

തൃശ്ശൂരിൽ മകൻ അമ്മയെ തലയ്ക്കടിച്ച് കൊന്നു. തൃശ്ശൂർ കിഴക്കേ കോടാലി സ്വദേശി ശോഭന (54) ആണ് കൊല്ലപ്പെട്ടത്. മകൻ വിഷ്ണുവിനെ (24) അറസ്റ്റ് ചെയ്തു. ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ചാണ് വിഷ്ണു അമ്മ ശോഭനയെ കൊന്നത്.

കൊലയ്ക്ക് ശേഷം വിഷ്ണു സറ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കൊലപാതക കാരണം വ്യക്തമല്ല. പൊലീസ് വിഷ്ണുവിനെ ചോദ്യം ചെയ്ത് വരികയാണ്.