സില്‍വര്‍ലൈന്‍ പരിസ്ഥിതി സൗഹൃദം, തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും

സില്‍വര്‍ ലൈന്‍ പരിസ്ഥിതി സൗഹൃദ പദ്ധതിയെന്ന് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍. സില്‍വര്‍ലൈന്‍ സാമ്പത്തിക ഉണര്‍വുണ്ടാക്കും. യാത്രാ സൗകര്യവും വേഗവും വര്‍ദ്ധിക്കും. തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുമെന്നും പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിക്കുമെന്ന പ്രതീക്ഷിക്കുന്നതായും നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കി.

സംസ്ഥാനത്തെ വ്യവസായികളുടെ പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുമെന്ന് നയപ്രഖ്യാപനത്തില്‍ പറഞ്ഞു. അനാവശ്യ പരിശോധന ഒഴിവാക്കും.

സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് കാലത്തെ പ്രവര്‍ത്തങ്ങള്‍ അടക്കമുള്ള നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞപ്പോള്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. സംസ്ഥാനത്തിനുള്ള കേന്ദ്ര വിഹിതത്തില്‍ കുറവുണ്ടായി.  ജി.എസ്.ടി വിഹിതവും കിട്ടിയില്ല.

സംസ്ഥാനത്തിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കി എന്ന് നയപ്രഖ്യാപനത്തിലെ ഭാഗമാണ് ഗവര്‍ണര്‍ വായിച്ചത്. സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ കൈകടത്തുന്നു എന്നും വിമര്‍ശനം ഉണ്ടായി. കേന്ദ്ര നിയമനിര്‍മ്മാണങ്ങള്‍ക്ക് എതിരെയാണ് വിമര്‍ശനം. സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തിയില്ല.