സില്‍വര്‍ലൈന്‍; ജനങ്ങള്‍ക്ക് ഒപ്പം നില്‍ക്കുകയാണ് വേണ്ടത്: വി. മുരളീധരന് മറുപടിയുമായി മുഹമ്മദ് റിയാസ്

സില്‍വര്‍ലൈന്‍ വിഷയത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരന് മറുപടിയുമായി മുഹമ്മദ് റിയാസ്. വികസനകാര്യങ്ങളില്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയാണ് വേണ്ടത്. എന്നാല്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി വികസന കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നത് ഇതുവരെ കേട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കുതിരാന്‍ വിഷയത്തിലും സംസ്ഥാനത്തെ എതിര്‍ക്കുന്ന തരത്തിലുള്ള നിലപാടാണ് വി മുരളീധരന്‍ സ്വീകരിച്ചതെന്നും റിയാസ് കുറ്റപ്പെടുത്തി. അതേ സമയം സാമൂഹ്യാഘാത പഠനവുമായി മുന്നോട്ട് പോകുമെന്ന് റവന്യൂ മന്ത്രി കെ രാജനും പ്രതികരിച്ചു.

അതേ സമയം സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കില്ല. സാമൂഹികാഘാത പഠനം പോലും നടത്താന്‍ സാധിക്കാത്തത് ജനവികാരം പദ്ധതിക്ക് എതിരാണെന്നുളളതിന്റെ തെളിവാണ്. സര്‍ക്കാര്‍ ജനവികാരമാണ് കണക്കിലെടുക്കുന്നത് എങ്കില്‍ പദ്ധതി ഉപേക്ഷിക്കണം എന്നും വി.മുരളീധരന്‍  പറഞ്ഞു.