സില്‍വര്‍ലൈന്‍; സംസ്ഥാന വ്യാപക പ്രചാരണം നടത്തും: എ. വിജയരാഘവന്‍

സില്‍വര്‍ലൈന്‍ വിഷയത്തില്‍ ബോധവത്കരണം നടത്തുന്നതിനായി സംസ്ഥാന വ്യാപകമായി പ്രചാരണം നടത്തുമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. ജില്ലാ കേന്ദ്രങ്ങളില്‍ വിശദീകരണയോഗം നടത്തുമെന്നും ആദ്യ യോഗം ഏപ്രില്‍ 19ന് തിരുവനന്തപുരത്ത് നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരത്തെ വിശദീകരണയോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും. ഇതിന് പുറമെ പ്രാദേശിക തലത്തിലും വീടുകള്‍ കേന്ദ്രീകരിച്ചും പ്രചാരണം നടത്താനാണ് ഇടതുമുന്നണി തീരുമാനിച്ചിരിക്കുന്നത്.

ഇന്ധന വില വര്‍ദ്ധിക്കുന്നതിന് എതിരെ ഏപ്രില്‍ 21 ന് നിയമസഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പരിപാടി സംഘടിപ്പിക്കുമെന്നും എ വിജയരാഘവന്‍ പറഞ്ഞു.