സില്‍വര്‍ ലൈന്‍ ചര്‍ച്ച ചെയ്യും; അടിയന്തരപ്രമേയത്തിന് അനുമതി

സില്‍വര്‍ലൈന്‍ പദ്ധതിയെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ എം. ബി രാജേഷ് അവതരണാനുമതി നല്‍കി.

വിഷയം നിയമസഭ നിര്‍ത്തി ചര്‍ച്ച ചെയ്യാമെന്ന മുഖ്യമന്ത്രി അറിയിച്ചു. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷമുള്ള ആദ്യ അടിയന്തര പ്രമേയ ചര്‍ച്ചയാണ് ഇന്ന് നടക്കുക. ഉച്ചയ്ക്ക് ഒരു മണി മുതല്‍ രണ്ട് മണിക്കൂര്‍ വിഷയം ചര്‍ച്ച ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

ബലപ്രയോഗത്തിലൂടെ സമരങ്ങളെ അടിച്ചമർത്തുകയാണെന്ന് കാണിച്ചാണ് പി സി വിഷ്ണുനാഥ് എംഎൽഎ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.