തിരൂര്‍ സ്വദേശിയും കോഴിക്കോട്ടെ ചിക് ബേക് ഹോട്ടല്‍ ഉടമയുമായ ഏഴൂര്‍ മേച്ചേരി സിദ്ദിഖിന്റെ കൊലപാതകത്തില്‍ മൂന്നുപേരെ കസ്റ്റഡിയിലെടുത്തതായി മലപ്പുറം എസ്പി സുജിത്ത് ദാസ്. വ്യക്തിപരമായ കാരണങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പൊലീസ് പിടിലായ മൂന്ന് പേര്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്.
സിദ്ദിഖിന്റെ മൃതദേഹം അട്ടപ്പാടി ചുരത്തിലെ ഒമ്പതാം വളവില്‍ നിന്ന് രണ്ട് ട്രോളി ബാഗുകളിലായി ഉപേക്ഷിച്ച നിലയിലാണ് പൊലീസ് കണ്ടെടുത്തത്. ഇവിടുത്തെ പാറക്കൂട്ടത്തിനിടെയില്‍ നിന്നാണ് ഒരു ബാഗ് കണ്ടെടുത്തത്. രണ്ടാമത്തേത് അരുവിയിലും കിടന്നിരുന്നു. വെള്ളം ഒലിക്കുന്ന നിലയിലാണ് പെട്ടികൾ കണ്ടെത്തിയത്. സിദ്ദിഖിന്റെ മൃതദേഹം ട്രോളി ബാഗിലാക്കി ഉപേക്ഷിച്ചെന്ന് സാധൂകരിക്കുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
Read more
സംഭവത്തിൽ നാല് പേരെയാണ് നിലവിൽ പൊലീസ് കസ്റ്റഡിയെടുത്തത്. ഷിബിലി, സുഹൃത്ത്, ആഷിഘ് ഫര്‍ഹാന, ഫര്‍ഹാനയുടെ സഹോദരന്‍ ഷുക്കൂര്‍ എന്നിവരാണ് പിടിയിലായത്. സിദ്ദിഖിന്റെ ഒളവണ്ണയിലെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു ഷിബിലി. ഇയാൾ ജോലിക്കെത്തിയത് 15 ദിവസം മുമ്പായിരുന്നുവെന്നുമാണ് വിവരം.