അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐയുടെ കുറ്റപത്രം: പി.ജയരാജനെതിരെ കൊലക്കുറ്റം; ടി.വി രാജേഷിനെതിരെ ഗൂഢാലോചനക്കുറ്റം

Gambinos Ad
ript>

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി സി.ബി.ഐയുടെ കുറ്റപത്രം. 02, 120 ബി എന്നീ വകുപ്പുകള്‍ അനുസരിച്ചുള്ള കുറ്റങ്ങള്‍ ജയരാജനെതിരെ ചുമത്തിയിരിക്കുന്നത്. കല്ല്യാശേരി എംഎല്‍എ ടി.വി രാജേഷിനെതിരെ ഗൂഢാലോചനക്കുറ്റവും ചുമത്തിയിട്ടുണ്ട്. രണ്ടാഴ്ച മുമ്പാണ് തലശ്ശേരി സെഷന്‍സ് കോടതിയില്‍ എംഎസ്എഫ് പ്രവര്‍ത്തകനായിരുന്ന ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം നല്‍കിയത്. കേസിന്റെ ആദ്യ ഘട്ടത്തില്‍ 118 വകുപ്പ് പ്രകാരം ഷുക്കൂറിനെ പാര്‍ട്ടിക്കാര്‍ പിടികൂടിയ വിവരം അറിഞ്ഞിട്ടും കൊലപാതകം നടത്തുന്നത് തടയാന്‍ ശ്രമിച്ചില്ല എന്ന കുറ്റമായിരുന്നു ജയരാജനെതിരെ ചുമത്തിയിരുന്നത്. എന്നാല്‍, തുടരന്വേഷണത്തൊടുവിലാണ് ജയരാജനെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരില്‍ നിന്നും സിബിഐ മൊഴി എടുത്തിരുന്നു. 2016 ലാണ് ഷുക്കൂര്‍ വധക്കേസ് സിബിഐക്ക് വിട്ടത്. കൊലപാതകം നടന്ന് ഏഴ് വര്‍ഷത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

Gambinos Ad

പി.ജയരാജനും ടി.വി രാജേഷും സഞ്ചരിച്ച കാറിന് നേരെ ആക്രമണം ഉണ്ടായി. അതിന് പിന്നാലെ ചെറിയ കലാപങ്ങള്‍ പലയിടങ്ങളിലായി നടന്നു. അതിനിടയിലാണ് എംഎസ്എഫ് പ്രവര്‍ത്തകനായ ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. ഷുക്കൂറിനെ പിടികൂടുകയും അദ്ദേഹത്തിന്റെ ഫോട്ടോ മൊബൈലില്‍ കൂടി അയച്ച് നല്‍കി ആക്രമിച്ച സംഘത്തിലുണ്ടായിരുന്നു എന്ന് ഉറപ്പാക്കി കൊലനടത്തി എന്നാണ് കേസ്. ആശുപത്രിയില്‍ വച്ച് ഗൂഢാലോചന നടന്നുവെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.പി.എമ്മിന് പങ്കുണ്ടെന്ന പരാമര്‍ശവുമായി എ.എന്‍ ഷംസീര്‍ എം.എല്‍.എ നേരത്തെ ചാനല്‍ ചര്‍ച്ചയില്‍ സമ്മതിച്ചിരുന്നു. റിപ്പോര്‍ട്ടര്‍ ചാനലില്‍ നടത്തിയ ചര്‍ച്ചയിലാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയതില്‍ സി.പി.എമ്മിന് പങ്കുണ്ടെന്ന തരത്തില്‍ പ്രസ്താവന നടത്തിയത്.

ഇതു സംബദ്ധിച്ച് ഷംസീര്‍ നടത്തിയ പ്രസ്താവന ദൃശ്യങ്ങളില്‍ വൃക്തമാണ്. കോണ്‍ഗ്രസാണോ മുസ്ലീം ലീഗാണോ സി.പി.എമ്മിന്റെ മുഖ്യശത്രു എന്ന് ചാനല്‍ അവതാരകന്‍ ചോദിച്ച ചോദ്യത്തിന് മറുപടി നല്‍കുന്ന വേളയിലാണ് ഷംസീര്‍ വിവാദ പരാമര്‍ശം നടത്തിയത്. അരിയില്‍ ഷുക്കൂറിനെ കൊന്ന കേസില്‍ ബന്ധമില്ലെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ലല്ലോ എന്ന് ഷംസീര്‍ പറയുന്നത് ദൃശ്യങ്ങളില്‍ കാണാം.

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.പി.എമ്മിന് പങ്കുണ്ടെന്ന പരാമര്‍ശവുമായി എ.എന്‍ ഷംസീര്‍ എം.എല്‍.എ. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ചാനലില്‍ നടത്തിയ ചര്‍ച്ചയിലാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയതില്‍ സി.പി.എമ്മിന് പങ്കുണ്ടെന്ന തരത്തില്‍ പ്രസ്താവന നടത്തിയത്.

ഇതു സംബദ്ധിച്ച് ഷംസീര്‍ നടത്തിയ പ്രസ്താവന ദൃശ്യങ്ങളില്‍ വൃക്തമാണ്. കോണ്‍ഗ്രസാണോ മുസ്ലീം ലീഗാണോ സി.പി.എമ്മിന്റെ മുഖ്യശത്രു എന്ന് ചാനല്‍ അവതാരകന്‍ ചോദിച്ച ചോദ്യത്തിന് മറുപടി നല്‍കുന്ന വേളയിലാണ് ഷംസീര്‍ വിവാദ പരാമര്‍ശം നടത്തിയത്. അരിയില്‍ ഷുക്കൂറിനെ കൊന്ന കേസില്‍ ബന്ധമില്ലെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ലല്ലോ എന്ന് ഷംസീര്‍ പറയുന്നത് ദൃശ്യങ്ങളില്‍ കാണാം.

‘അരിയില്‍ ഷുക്കൂറിനെ കൊന്ന കേസില്‍ ബന്ധമില്ലെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ലല്ലോ. അതൊരു പ്ലാന്റ് മര്‍ഡര്‍ ഒന്നുമല്ല, അത് സംഭവിച്ചു പോയതാണ്. മാസ് സൈക്കോളജിയാണ്. ഒരു ജനക്കൂട്ടം ആക്രമിച്ച സംഭവമാണ്.

ഞങ്ങളത് ന്യായീകരിക്കാന്‍ വന്നിട്ടില്ലല്ലോ? ഞങ്ങളാ സംഭവം ഇല്ലെന്ന് പറഞ്ഞിട്ടില്ല. ഞങ്ങടെ പാര്‍ട്ടിക്ക് ബന്ധമില്ലെന്നും പറഞ്ഞിട്ടില്ല’- ഷംസീര്‍ പറഞ്ഞു. ശുഹൈബ് വധവുമായി ബദ്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ നടത്തിയ ചര്‍ച്ചയിലായിരുന്നു ഷംസീറിന്റെ പ്രതികരണം. കോണ്‍ഗ്രസ് പ്രതിനിധിയായി കെ.സുധാകരനും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. പ്രസ്ഥാവന വിവാദമായതോടെ ഷംസീറിനെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി എം.എസ്.എഫ് സംസ്ഥാന ഘടകവം രംഗത്തുവന്നിരുന്നു.