കണ്ണൂരിലെ അരുംകൊലയില്‍ സിപിഐഎമ്മിനെ പ്രതിക്കൂട്ടിലാക്കി എഫ്‌ഐആര്‍; ‘വെട്ടിക്കൊലയില്‍ കലാശിച്ചത് രാഷ്ട്രീയ വൈരാഗ്യം’

Gambinos Ad
ript>

യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ വധത്തില്‍ സിപിഐഎമ്മിനെ പ്രതിക്കൂട്ടിലാക്കി എഫ്‌ഐആര്‍. കൊലപാതകത്തിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരുടെ രാഷ്ട്രീയ വൈരാഗ്യമെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കേസന്വേഷണത്തിന്റെ ഭാഗമായി 30 ലധികം പേരെ ഇതുവരെ ചോദ്യം ചെയ്തതായും പൊലീസ് വ്യക്തമാക്കി.

Gambinos Ad

യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി എടയന്നൂര്‍ സ്‌കൂള്‍പറമ്പത്ത് ഹൗസില്‍ ഷുഹൈബ് (30) തിങ്കളാഴ്ച രാത്രിയാണു കൊല്ലപ്പെട്ടത്. കാറിലെത്തിയ ഒരു സംഘം ബോംബെറിഞ്ഞശേഷം ശുഹൈബിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ശുഹൈബിന്റെ കാലുകളി മാത്രം 37 വെട്ടുകളാണ് ഏറ്റത്. കാലുകളില്‍ മാത്രമാണു വെട്ടേറ്റതെന്നും ചോര വാര്‍ന്നാണു മരണമെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

കൊലയ്ക്കു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നാണ് കോണ്‍ഗ്രസ് ആരോപണം. ഷുഹൈബിനെതിരെ കൊലവിളി മുഴക്കി സിപിഎം പ്രകടനം നടത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ‘നിന്റെ നാളുകള്‍ എണ്ണപ്പെട്ടു, ഞങ്ങളോടു കളിച്ചവരാരും വെള്ളം കിട്ടി മരിച്ചിട്ടില്ല’ എന്നും മറ്റുമായിരുന്നു മുദ്രാവാക്യങ്ങള്‍.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡിസിസി പ്രസിഡന്റ്‌സതീശന്‍ പാച്ചേനി നടത്തുന്ന ഇരുപത്തിനാല് മണിക്കൂര്‍ ഉപവാസ സമരം തുടരുകയാണ്. സഹിഷ്ണുത ദൗര്‍ബല്യമായി സി.പി.എം കാണരുതെന്നും ആയുധമെടുക്കാന്‍നിര്‍ബന്ധിക്കരുതെന്നും കെ.സുധാകരന്‍ പറഞ്ഞു.

എടയന്നൂര്‍ മേഖലയിലെ രാഷ്ട്രീയ തര്‍ക്കങ്ങളും സംഘര്‍ഷവുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം. സിപിഎം പ്രവര്‍ത്തകരെയും സിഐടിയു അംഗങ്ങളെയും കേസന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്ത് കഴിഞ്ഞു. ്.