തുലാഭാരത്തട്ട് തകര്‍ന്ന് വീഴുന്നത് ആദ്യം, കാര്യങ്ങള്‍ അറിയാന്‍ അന്വേഷണം വേണമെന്ന് തരൂര്‍

തുലാഭാരത്തട്ട് തകര്‍ന്ന് വീണത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ശശി തരൂര്‍ എംപി. താന്‍ ഇതാദ്യമായിട്ടാണ് ഇങ്ങനെയാരു സംഭവം കേള്‍ക്കുന്നത്. 86 വയസുള്ള തന്റെ അമ്മയ്ക്കും ഇതേ അഭിപ്രായമാണുള്ളത്. കാര്യങ്ങള്‍ എല്ലാം അറിയുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ശശി തരൂരിനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. വൈകുന്നേരം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന പ്രചാരണ യോഗത്തില്‍ ശശി തരൂര്‍ പങ്കെടുക്കും.

ഇന്നലെ ഗാന്ധാരിയമ്മന്‍ കോവിലിലെ തുലാഭാര നേര്‍ച്ചയില്‍ ത്രാസ് പൊട്ടി വീണ് അപകടുണ്ടായത്. സംഭവത്തില്‍ തരൂരിന് തലയില്‍ ആറ് തുന്നിക്കെട്ടുണ്ട്. നിലവില്‍ തരൂരിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.