മർദ്ദനത്തിൽ പ്രതിഷേധിച്ച് പൊലീസ് ആസ്ഥാനത്ത് കുത്തിയിരിപ്പ് സമരം; ഷാഫി പറമ്പിലും ശബരിനാഥനും അറസ്റ്റിൽ

Advertisement

മന്ത്രി കെ.ടി.ജലീലിനെതിരായ പ്രതിഷേധത്തിനിടെയുണ്ടായ ലാത്തിച്ചാർജിൽ കുത്തിയിരിപ്പു സമരം നടത്തിയ എംഎൽഎമാരായ ഷാഫി പറമ്പിൽ, കെ.എസ്.ശബരിനാഥൻ എന്നിവരെ അറസ്റ്റു ചെയ്തു നീക്കി.

പരിക്കേറ്റ പ്രവർത്തകരുടെ ചിത്രങ്ങളുമായാണ് പ്രതിഷേധം. പ്രതിഷേധിക്കാൻ പോലും അനുവദിക്കാതെ ധാർഷ്ട്യമാണെന്നും പൊലീസിനെ ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയാണെന്നും എംഎൽഎമാർ ആരോപിക്കുന്നു.

നാടകീയ രംഗങ്ങളാണ് പൊലീസ് ആസ്ഥാനത്തിനു മുന്നിൽ നടക്കുന്നത്. പൊലീസുകാർ ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമം തുടർന്നെങ്കിലും ഇരുവരും വഴങ്ങിയില്ല. ഒടുവിൽ അറസ്റ്റ് ചെയ്ത് നീക്കി.

ഉച്ചയ്ക്കു ശേഷമാണ് എംഎൽഎമാരുടെ നേതൃത്വത്തിലുള്ള 11 അംഗസംഘം പൊലീസ് ആസ്ഥാനത്തേക്കെത്തിയത്. വർഗീയത പറഞ്ഞും രക്തത്തിൽ കുളിപ്പിച്ചും പ്രതിഷേധം അവസാനിപ്പിക്കാനാകില്ലെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.