കൊല്ലത്ത് എസ്.എഫ്.ഐ- ബി.ജെ.പി സംഘർഷം; നാല് പേർക്ക് വെട്ടേറ്റു

കൊല്ലം കടയ്ക്കലിൽ എസ്.എഫ്.ഐ ബി.ജെ.പി സംഘർഷത്തിൽ നാല് പേർക്ക് വെട്ടേറ്റു. മൂന്ന് ബി ജെ പി പ്രവർത്തകർക്കും ഒരു എസ്.എഫ്.ഐ പ്രവർത്തകനും വെട്ടേറ്റു. കൊടിമരങ്ങൾ കെട്ടുന്നതുമായി ബന്ധപ്പെട്ടാണ് സംഘർഷം ഉണ്ടായത്.

പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയ്ക്കലിലെ സ്വകാര്യ കോളേജിന് സമീപം കൊടി തോരണങ്ങൾ കെട്ടുന്നതുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്.