'ലൈംഗികമായി ചൂഷണം ചെയ്തത് നിതീഷ് മുരളീധരൻ, ആർഎസ്എസ് ക്യാമ്പുകളിൽ ലൈംഗിക ചൂഷണം'; അനന്തു അജിയുടെ മരണമൊഴി വീഡിയോ പുറത്ത്

ആര്‍എസ്എസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ആത്മഹത്യ ചെയ്ത യുവാവ് അനന്തു അജിയുടെ വീഡിയോ പുറത്ത്. മരണമൊഴി എന്ന പേരിൽ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. വളരെ ​ഗുരുതരമായ ലൈം​ഗിക ആരോപണങ്ങളാണ് വീഡിയോയിലുള്ളത്.

പുരുഷൻമാരിൽ നിന്ന് പല സ്ഥലങ്ങളിൽ വച്ച് ലെെംഗീക പീഡനം ഏല്‍ക്കേണ്ടി വന്നതായാണ് അനന്ദു വീഡിയോയിൽ പറയുന്നത്. മൂന്നു വയസ്സ് മുതൽ വീടിനടുത്തുള്ള ഒരാൾ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും ലൈംഗികമായി ചൂഷണം ചെയ്ത ആൾ ഇപ്പോൾ നല്ല നിലയിൽ ജീവിക്കുന്നുവെന്നും വീഡിയോയിൽ പറയുന്നു.

അന്ന് അറിയില്ലായിരുന്നു ലൈംഗികമായി ചൂഷണം ചെയ്യുകയാണെന്ന്. അമ്മയോടും പെങ്ങളോടും ഉള്ള സ്നേഹം കൊണ്ടാണ് ഇത്രയും നാൾ ജീവിച്ചിരുന്നത്. പക്ഷേ അവർക്ക് നല്ല മകനോ സഹോദരനോ ആകാൻ എനിക്ക് പറ്റിയില്ല. പല സ്ഥലത്തുനിന്ന് ചൂഷണം നേരിടേണ്ടി വന്നിട്ടുണ്ട്.

ആർഎസ്എസുകാരോട് ഇടപെടരുത്. ലൈംഗിക ചൂഷണം നടക്കുന്നുണ്ട്. ആർഎസ്എസ് ക്യാമ്പുകളിൽ ശാരീരികവും മാനസികവും ലൈംഗികവുമായി ചൂഷണം ചെയ്യുകയാണ്. അതിനുള്ള തെളിവുകൾ ഇപ്പോൾ ഹാജരാക്കാനില്ല. ലൈംഗികമായി ചൂഷണം ചെയ്തത് നിതീഷ് മുരളീധരൻ എന്നയാളാണ്. നിതീഷ് മുരളീധരൻ തുടർച്ചയായി ചൂഷണം ചെയ്തുവെന്നും അനന്ദു പറയുന്നു.

ആർഎസ്എസിന്റെ ഐടിസി, ഒടിസി ക്യാമ്പിൽ പങ്കെടുത്തപ്പോഴാണ് ലൈംഗികാതിക്രമമുണ്ടായത്. ലൈം​ഗികമായും ശാരീരികമായും മാനസികമായും അവർ പീഡിപ്പിച്ചു. പല കുട്ടികൾക്കും ഇതുപോലെ ദുരനുഭവം ഉണ്ടായിട്ടുണ്ട് അനന്ദു വീഡിയോയിൽ പറയുന്നു.

View this post on Instagram

A post shared by Anandu Aji (@anantwo_aji)

Read more